പരാജയം

നിഷ്‌കളങ്കമായ വിരല്‍-
മൊട്ടുകള്‍ പിഴുതെറിഞ്ഞ
മഷിത്തണ്ടിന്‍ ചായങ്ങളെ
ഭ്രഷ്‌ടുകല്‍പ്പിക്കാന്‍
കാത്ത് നിന്നവരൊന്നു
പരുങ്ങി……!!!
മഷി മാഞ്ഞ വിഷയങ്ങള്‍
മുഷിഞ്ഞുവെങ്കിലും
ആത്മാവ്‌ മരിച്ചിരുന്നില്ല.
ബിംബങ്ങള്‍ കൊത്തി
ആശയത്തെ അലങ്കരിച്ച്‌
വികൃതമാക്കി
വിരൂപമാക്കിയനു-
നയിപ്പിക്കാനുളളയൊരു
കവിയുടെശ്രമമിവിടെ
പരാജയപ്പെടുന്നു.
കാരണമവന്‍ മൗനത്തെ
തെറിവിളിച്ചു……!!!!!!!!!

Generated from archived content: poem2_mar2_12.html Author: vaisak_h_varma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here