സുഖം

മരീചികതേടിയലഞ്ഞവന്‍
ഒടുവില്‍ വിടുതലിനായി
ഉടുതുണിയഴിച്ച്‌ വിടുവായത്തം
പറഞ്ഞു നടന്നു.
അങ്ങനെ ഭോഗദ്യുതിയില്‍
പ്രണയ പീടികതന്‍
പടിയില്‍ പിടഞ്ഞു
മരിക്കുമ്പോള്‍……..
അവനറിഞ്ഞില്ല സുഖം
ജനിക്കുകയാണെന്ന്‌.

Generated from archived content: poem1_july20_12.html Author: vaisak_h_varma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here