യാത്രചൊല്ലി പതിറ്റാണ്ടുകള്ക്ക് മുന്പ്
കളിച്ചു വളര്ന്നൊരാ കൊച്ചുഗ്രാമത്തിനോട്
മിന്നിമറയുന്ന മിന്നാമിനുങ്ങുപോല്‍
നാളുകള്‍ മിന്നി മറഞ്ഞുപോയി
ആരെയും കാത്തുനില്ക്കാത്തൊരു കാലവും
കാലത്തെ ഗൌനിച്ചിടാത്ത മനുഷ്യരും
ലാഭനഷ്ടങ്ങളെ കൂട്ടിക്കിഴിക്കുന്നു
നഷ്ടപ്പെടുന്നു മനുഷ്യത്വമത്രയും
ഓര്ക്കുവാന്‍ ഇഷ്ടപ്പെടാത്ത സത്യങ്ങളും
അന്ത്യയാത്രകള്‍ ചൊല്ലിയ ബന്ധുമിത്രാദികള്‍
നഷ്ടപ്പെടുന്ന ഗ്രാമീണ ഭംഗിയും
കാലം നല്കുന്നു ഓര്മതന്‍ താളുകള്‍
ഇന്നെന്റെ സ്വപ്‌നങ്ങള്‍ കെട്ടിപടുക്കുന്നു
സുന്ദരമാമൊരു കൊച്ചുഗ്രാമം
സ്വപ്‌നങ്ങള്‍ ആശകളായി വിടരുന്നു
ജീവിതം ഗ്രാമമടിത്തട്ടിലാകുവാന്‍.
Generated from archived content: poem1_apr1_13.html Author: v.v_sudhakaran