വാസ്തുവിന്‍ വാസ്തവം

തൃമൂര്‍ത്തിസങ്കല്‍പ്പത്തില്‍
തുളസിത്തറ സമീപം
തൃശില സ്ഥാപിച്ചാലോ
വാസ്തുദോഷത്തിനു നിര്‍വൃതി.

മുഖ്യഗൃഹത്തിനു ചുറ്റും
വൃക്ഷങ്ങളുണ്ടെങ്കില്‍ പിന്നെ,
വാസ്തുപുരുഷന്‍ പ്രീതിക്ക്
ഒന്നുമേ ചെയ്യ വേണ്ട.

ഗൃഹത്തിന്‍ ശാന്തിയെല്ലാം
സ്നേഹബന്ധു ബലമാണ്
വാസ്തുവിന്‍ പുറകേ പോയാല്‍
ബന്ധുവെല്ലാം അകന്നിടും.

സൗകര്യം മുഖ്യമാനം
ദ്രവ്യമാണ് അതിമുഖ്യം.
പ്രകൃതിയെ ചുറ്റിപ്പറ്റി
നിര്‍മ്മാണം ചെയ്തിടേണം.

വാസ്തു സങ്കല്‍പ്പങ്ങളെല്ലാം
കാലത്താല്‍ അധിഷ്ഠിതം.
അനാവശ്യപ്രമാണങ്ങള്‍
സംഘര്‍ഷം കൊണ്ടുവന്നീടും.

സംസാര സൗഭാഗ്യങ്ങള്‍
മോഹിക്കും കുടുംബങ്ങള്‍,
വരവിനേക്കാ‍ള്‍ കൂടുതല്‍
ചെലവൊന്നും ചെയ്തു കൂടാ.

വാസ്തുവിന്‍ പുറകേ പോയാല്‍
മന:ക്ലേശം സുനിശ്ചിതം.
നിര്‍ഭയം മുന്നേ പോകൂ,
സന്തോഷം താനേ വരും.

പാരിസ്ഥിതി സംരക്ഷണം
ആരുമേ മറക്കരുത്.
പരിസരം വൃത്തിയാക്കല്‍
കൂട്ടായ്മ പ്രവൃത്തി താന്‍

ഉള്ളിലെ ഭഗവാനെ
ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍,
മുന്നോട്ട് പോവാനായി
വാസ്തുവെ ഭയക്കണോ.

നിന്‍ സൗഭാഗ്യത്തിന്‍ കാരണം
നീ തന്നെയെങ്കില്‍ പിന്നെ,
നിന്‍ ദുര്‍ഭാഗ്യകാരണവും
നീതന്നെയല്ലയോ.

ദൈവം ഒന്നല്ലേയുള്ളുവെങ്കില്‍
പിന്നെ വാസ്തു ആരെന്നു ചൊല്ലെണം.
വാസ്തുവെ പഴിച്ചെന്തേ
രക്ഷപ്പെടാന്‍ ശമിക്കുന്നു നീ.

പൂജകര്‍മ്മാദി കാര്യങ്ങള്‍
അനുഷ്ഠിപ്പേന്‍ ഗൃഹങ്ങളില്‍.
വാസ്തുദോഷം ഭവിക്കാതെ
കാത്തിടും സര്‍വ്വേശ്വരന്‍.

സാങ്കല്‍പ്പിക ശാസ്ത്രത്തില്‍
വിശ്വസിച്ചാരുമേ,
ഹോമിക്കപ്പെടാതെ നിന്‍
സത്യമാം ജീവിതത്തെ.

പക്ഷി മൃഗാദികള്‍ക്ക് തന്‍
പാര്‍പ്പിട സൗകര്യങ്ങള്‍,
നിരീക്ഷിച്ചാല്‍ ദര്‍ശിക്കാം
സൗകര്യാധിഷ്ടിതമെല്ലാം.

മനുഷ്യവാസ കേന്ദ്രങ്ങള്‍
കാലശാസ്ത്രപ്രമാണത്തില്‍,
സൗകര്യാനുസരണം
ദൃഢമായി നിര്‍മ്മിക്കേണം,

സത് സംഗ പ്രാര്‍ത്ഥനക്കായി
ഭഗവത് ഗൃഹമുണ്ടെങ്കില്‍,
വാസ്തുവെ ഭയപ്പെടാതെ
സത്സുഖം പാര്‍ത്തിടേണം.

ഭയാശങ്കക്കതീതമായി
ഭഗവല്‍ ഭക്തി സമര്‍പ്പിതേ
പരിതസ്ഥിതിക്കനുയോജ്യമായി
കേനപ്രകാരേണ നിര്‍മ്മിക്കൂ
ഏതുവിധേനയും.

അടുത്ത കാലത്തിറങ്ങിയ
പുരുഷ വാസ്തു പ്രഭൃതികള്‍.
ചുറ്റുപാടിനെ മറന്നിട്ട്
ചുറ്റളവിനെ ഗണിക്കുന്നു.

തുളയിട്ട് വാതിലും മാറ്റി,
ഭിത്തികള്‍ പുനര്‍ നിര്‍മ്മിച്ച്,
മന്ത്രവാദ ദുഷ്ക്രിയയാല്‍
മനുഷ്യരെ ഭ്രാന്തരാക്കുന്നു.

മരണചുറ്റെന്ന് ചൊല്ലി,
വര്‍ത്തമാന വാസ്തുവൈദ്യര്‍,
സമൂഹത്തില്‍ പരത്തുന്ന
ദ്രോഹത്തിനതിരില്ല.

ഗ്രഹാലയങ്ങള്‍ക്കെല്ലാം
അളവുകള്‍ ഗണിക്കുമ്പോള്‍
സൗകര്യം മുഖ്യമാനം
അലങ്കാരങ്ങള്‍ക്ക് രണ്ടാം സ്ഥാനം.

സൗകര്യത്തോടു കൂടി
അളവുകള്‍ രൂപപ്പെട്ടാല്‍,
സൗന്ദര്യ ഘടകങ്ങള്‍
പിന്നാലെ വന്നു ചേര്‍ന്നിടും.

mob;+91 93871 00667

email;vrumenon@gmail.com

Generated from archived content: poem1_may22_12.html Author: v.r.u.menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here