എഴുപതുകളുടെ അവസാനഘട്ടത്തിലാണ് ഉഷാമേനോൻ ഈ നോവലെഴുതുന്നത്. കാൽനൂറ്റാണ്ടിനപ്പുറമുളള ഗ്രാമവും ജീവിതവുമാണ് ഈ നോവലിൽ നിറഞ്ഞു നില്‌ക്കുന്നത്.
സ്‌ത്രീ ജീവിതത്തിന്റെ വ്യത്യസ്താനുഭവ പരിസരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ ഹൃദയത്തിന്റെ ഭാഷയിലാണ് നമ്മോട് സംവദിക്കുക. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തടവിൽ ജീവിക്കാൻ വിധിക്കപ്പെടുന്നവരുടെ വേദനകളും നെടുവീർപ്പുകളും ഈ നോവലിൽ ദൃശ്യമാകുന്നുണ്ട്. മലബാറിന്റെ ഹൃദയതാളത്തിലെഴുതിയ ഈ നോവൽ സ്‌ത്രീപക്ഷസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്.
പൂക്കാത്ത പൂമരങ്ങൾ
ഉഷാ മേനോൻ
സെഡ് ലൈബ്രറി
വില – 48.00
Generated from archived content: aug7_book.html Author: usha_menon