മതതീവ്രവാദത്തിനെതിരെ ഉപവാസം

വർഗ്ഗീയതക്കും മതതീവ്രവാദത്തിനുമെതിരെ ജനമനസ്സാക്ഷി ഉണർത്താൻ സാംസ്‌കാരിക പ്രവർത്തകർ ഉപവസിച്ചു.

മതമൈത്രിയുടെയും മാനവ സൗഹൃദത്തിന്റെയും പ്രതിജ്ഞയുമായി തെക്കേ ഗോപുരനടയിൽ നടന്ന ഉപവാസം ഗാനഗന്ധർവ്വൻ കെ..ജെ.യേശുദാസ്‌ ആണ്‌ ഉദ്‌ഘാടനം ചെയ്തത്‌. ചലച്ചിത്ര ഗാനരംഗത്ത്‌ താൻ ആദ്യം പാടിയ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്‌’ എന്ന ശ്രീനാരായണഗുരുദേവന്റെ ഈരടി ചൊല്ലിയായിരുന്നു ഉദ്‌ഘാടനം.

ഇന്ത്യയുടെ അഖണ്ഡതയെ തുരങ്കം വെയ്‌ക്കുന്ന സാമുദായിക വർഗ്ഗീയ ശക്തികൾക്കെതിരെ പോരാടേണ്ടതുണ്ടെന്ന്‌ മുഖ്യപ്രഭാഷണത്തിൽ കൃഷ്ണയ്യർ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരചരിത്രത്തിലെ ഏറ്റവും ആപൽക്കരമായ ഘട്ടത്തിലൂടെയാണ്‌ രാഷ്‌ട്രം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന്‌ ഡോ.സുകുമാർ അഴീക്കോട്‌ പറഞ്ഞു.

വി.വി. രാഘവൻ എം.പി., വി.എം.സുധീരൻ എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രൊഫ.കെ.ജി. ശങ്കരപ്പിളള, വൈശാഖൻ, ആർച്ച്‌ ബിഷപ്പ്‌ മാർ ജേക്കബ്‌ തൂങ്കുഴി, ബാലചന്ദ്രൻ വടക്കേടത്ത്‌, എം.എൻ.കാരശ്ശേരി തുടങ്ങിയവർ ഉപവാസത്തിൽ അണിനിരന്നു.

Generated from archived content: upavasam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here