സഞ്ചാരങ്ങളുടെ അറ്റം കാണാത്ത
ഗതിവേഗങ്ങൾക്കിടയിലെ
കനലെരിച്ചിലുകൾ ചിന്നം വിളിക്കുന്ന പകൽ
സ്വപ്‌നങ്ങൾ വരണ്ടുണങ്ങിയ താഴ്‌വാരങ്ങളിലെ
കത്തിക്കാളുന്ന വിശപ്പിൽ
കൂട്ടം തെറ്റിക്കുന്ന പൊട്ടിച്ചൂട്ടുകളുടെ
രൗദ്രതാളത്തിലേക്ക്
പച്ചപ്പും തപ്പി ഉരസിയിറങ്ങുന്ന രാത്രി
കണ്ണിൽ ചോരവറ്റിപ്പോയ രാത്രി വണ്ടികളുടെ
രക്തം ദംഷട്രകൾക്കിടയിലേക്ക്
ആരുടെയൊക്കെയോ സ്വച്ഛന്ദ യാത്രകൾക്കു
വഴിമുടക്കും മാംസപിണ്ഡങ്ങളായി
കാലാന്തരങ്ങളുടെ വാരിക്കുഴികളിലേക്ക്
ആനത്തൊട്ടിലുകളിലേക്ക്
അനന്തമായ നിത്യയാത്ര തളച്ചിടുന്ന
പ്രപഞ്ചതാവളങ്ങൾക്കായ്
മക്കൾ
യാത്രയാവുകയാണ്
അമ്മ കരയുന്നത്
ആരാണ് അറിയുന്നത്?
തീവണ്ടിമൂലമുള്ള വാളയാർക്കാടുകളിലെ ആനക്കുരുതികൾ- പശ്ചാത്തലം.
Generated from archived content: poem1_sep28_09.html Author: unnikrishnan_chazhiyad