ഒരു കുണ്ടാണു വീടിന്നു പിന്നിൽ
വീടു മുഴുവനായെന്നതിലടിതെറ്റി വീഴുമെ-
ന്നറിവെത്തിടാഞ്ഞു, മിടിഞ്ഞൂള്ളൊരരികിലെ
മുറിയിൽ തളച്ചിട്ട കാറ്റിനെ ജനൽ വഴി
കുഴിയിലെയ്‌ക്കൂതിയിറക്കിയും
കുഴിനികത്താൻ, വീടിന്നുൾത്തടം കാക്കുവാൻ
ശ്വാസവേഗങ്ങളെ, എന്റെ പേശീബലങ്ങളെ
ഒന്നിച്ചു ഞാൻ നിവേദിച്ചു തീർത്തു.
കുഴിനിറ,ഞ്ഞിരുൾ മുറിയിലേയ്‌ക്കാണ്ട് കവിയുന്ന-
തിരുളിന്റെ യാതപച്ചുഴികളിൽ ഞാൻ
പ്രളയമാകട്ടെയിനി, യിക്കുഴിയിലാത്മാക്കൾ-
ക്കുദകമാകട്ടെയെൻ ശേഷജൻമം.
Generated from archived content: poem_dec1_08.html Author: unni_parathoor