താതവീഥിയിലൂടെ

എന്‍റെ അച്ഛന്‍,‍ ഒരു നല്ല കര്‍ഷകന്‍;
മണ്ണിനെ സ്നേഹിക്കും പൊന്നുവിളയിക്കും;
അന്തിയാകുംവരെ പാടത്ത് പണിചെയ്യും,
വീട്ടില്‍ വരും പുതു പച്ചക്കറിയുമായി.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
വീട്ടില്‍ വന്നല്ലോ ഒരു നല്ല ചങ്ങാതി;
ഞങ്ങളോടൊത്തെന്നും കളിക്കുവാനായി,
സമയം കണ്ടെത്തുന്ന പന്തുകളിക്കാരന്‍.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
അറിവ് പകരുന്ന നല്ലൊരദ്ധ്യാപകന്‍;
പഠിപ്പിക്കും നേരത്ത് മക്കളുടെ സംശയം,
നിവാരണം ചെയ്യുന്ന വിദ്യാസമ്പനന്‍.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
എല്ലാ ജോലിക്കും മാന്യത കണ്ടവന്‍;
നാലുചുവരുകള്‍ക്കുള്ളിലേ സര്‍ക്കാരു;
ജോലി രാജിവെച്ച മണ്ണിന്‍റെപ്രിയ പുത്രന്‍.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
ഞങ്ങളുടെ കുടുംബത്തിന്‍റെ നാഥന്‍;
ശാന്തിയും സ്നേഹവും ഐശ്വര്യവുമെന്നും,
കളിയാടുന്ന കുടുംബത്തിന്‍റെ നാഥന്‍.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
പണിയായുധങ്ങളെ താലോലിക്കുന്നവന്‍;
എന്നും പണികഴിഞ്ഞ് അവയെ കുളിപ്പിച്ച്,
ഓമനിച്ച് കിടത്തി ഉറക്കിടും.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
പുതുതലമുറക്കൊരു വഴിക്കാട്ടി;
കര്‍ഷശ്രീകൊടുത്തു ബഹുമാനിച്ചു,
സര്‍ക്കാരും താതനെ മണ്ണിനെ പോലെ.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
ഞാന്‍ അതിലെന്നും അഭിമാനം കൊള്ളുന്നു;
എന്‍റെ കൂട്ടുകാരോടും എന്‍റെ നാട്ടുകാരോടും,
ഞാന്‍ അത് ഉറക്കെ വിളിച്ചു പറഞ്ഞു.

എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;
രാജ്യത്തിന്‍റെ ഭാവി കാക്കുന്നൊരുകണ്ണി;
മണ്ണിന്‍റെ മക്കള്‍ക്കൊപ്പം നിലകൊണ്ടു,
എന്നും ഹരിതവിപ്ലവ വിജയത്തിനായി.

നാളെ ഞാനും, ഒരു നല്ല കര്‍ഷകന്‍;
മണ്ണിനെ സ്നേഹിക്കും പൊന്നുവിളയിക്കും;
അന്തിയാകുംവരെ പാടത്ത് പണിചെയ്യും,
വീട്ടില്‍ വരും പുതു പച്ചക്കറിയുമായി.

മാലോകരേ നിങ്ങള്‍ക്കായി;
വിഷമില്ലാ പച്ചക്കറിയുമായി.

താതവീഥിയിലൂടെ അവന്‍ കടന്ന് വന്നു,
എന്‍ അരികിലെത്തി പുഞ്ചിരിച്ചു;
പ്രിയ സുഹൃത്തിനെ ഞാന്‍ അശ്ലേഷിച്ചു,
പുതുകര്‍ഷകനെ ഞാന്‍ അഭിനന്ദിച്ചു.

Generated from archived content: poem2_may5_15.html Author: unni_manjali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English