‘ജ്വാല’മാസികയുടെ 13-​‍ാമത്‌ സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ്‌ ദാനവും ‘പടക്കപ്പൽ’ നോവലിന്റെ പ്രകാശനവും – നവി മുംബയ്‌ കേരള ഹൗസിൽ 26.12.10 വൈകിട്ട്‌ 4ന്‌

പ്രശസ്‌ത സാഹിത്യകാരൻ പാപ്പനംകോട്ട്‌ പ്രഭാകരന്റെ സ്‌മരണാർത്ഥം, ജ്വാലയുടെ 13-​‍ാമത്‌ സാഹിത്യ മത്സരത്തിലെ വിജയിക്കുള്ള അവാർഡ്‌ ദാനവും സാംസ്‌കാരിക സമ്മേളനവും ഡിസംബർ 26-​‍ാം തീയതി ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ നവിമുംബയ്‌ വാഷിയിലെ കേരള ഹൗസിൽ നടക്കും. മുംബയ്‌ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കലാ-സാമൂഹ്യ-സാംസ്‌കാരിക, വ്യവസായ ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന താഴെപ്പറയുന്നവർക്കാണ്‌ അവാർഡ്‌.

മനോജ്‌ മാളവിക (വ്യവസായം, കല), കോമളം നായർ (ജീവകാരുണ്യം), ശശിധരൻ നായർ(കലാസാംസ്‌കാരികം), ചുനക്കര രാമൻകുട്ടി(സാഹിത്യം), സി.പി. കൃഷ്‌ണകുമാർ(പ്രവാസി സാഹിത്യം), സജീവൻ ഭാസ്‌കരൻ(കായികം), എം.ജി. സ്‌റ്റീഫൻ (വ്യവസായം, ജീവകാരുണ്യം), കെ. വിജയകുമാർ നായർ (വ്യവസായം, കല), ഉമ്മൻ ഡേവിഡ്‌ (വിദ്യാഭ്യാസം), എൻ.കെ. ഭൂപേഷ്‌ ബാബു (രാഷ്‌ട്രീയം, സാമൂഹ്യസേവനം), അതോടൊപ്പം ജ്വാലപബ്ലിക്കേഷൻസിന്റെ രണ്ടാമത്തെ പുസ്‌തകം ബാബു അഗസ്‌റ്റിൻ എഴുതിയ നോവൽ ‘പടക്കപ്പലിന്റെ’ പ്രകാശനവും നടക്കും.

Generated from archived content: news1_dec17_10.html Author: un_gopinair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here