കേരളത്തെ പുറകോട്ട്‌ നയിക്കുന്നവർ

ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ 60 വർഷത്തിനുമേലെയായി. അങ്ങോളമിങ്ങോളം ഉന്നത ഹൈവേകളും നാഷണൽ ഹൈവേകളും കൊണ്ട്‌ ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഗ്രാമങ്ങൾക്ക്‌ ഹാനികരമാകും എന്നു പറഞ്ഞ്‌ വികസനം മുടക്കുന്ന ജനതയായി മാറികിടക്കുന്നു കേരളം. ഇരുപതുവർഷം മുൻപ്‌ നാടുവിട്ടുപോയ ഒരാൾ തിരികെ ചെന്നാൽ കണ്ടു പരിചയമുള്ള ആരെയും കാണില്ല. നാടൊന്ന്‌ കൊഴുത്തിട്ടുണ്ട്‌. ഓടിട്ട വീടുകൾക്കു പകരം വൻസൗധങ്ങൾ. പുതിയ പേരുള്ള ആഭരണശാലകളും ഹോട്ടലുകളും മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്ന വൻ ജനാവലിയും. അലക്കിത്തേച്ച വസ്‌ത്രമണിഞ്ഞവരും ചീറിപ്പായുന്ന ടൂവീലറുകളും ഉള്ളതുകൊണ്ട്‌ മാത്രം ഒരു പ്രദേശം വളരുമോ? സ്വന്തം പുരയിടത്തിലേക്ക്‌ റോഡ്‌ വെട്ടാൻ ലക്ഷങ്ങളും കോടികളും മുടക്കും. നാടിന്റെ പുരോഗതിക്കായി ഒരു ഹൈവേ റോഡിന്‌ സമ്മതം നൽകുകയില്ല. കേരളത്തിന്റെ വികസനപാതയെ മുരടിപ്പിക്കുന്ന രാഷ്‌ട്രീയചട്ടമ്പിത്തരം. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം മാറിമാറി ഭരിക്കുന്ന രാഷ്‌ട്രീയമുന്നണികളും സർക്കാരുകളും ജനങ്ങളെ കുരുങ്ങു കളിപ്പിക്കുന്നു. ഇതുകൊണ്ട്‌ കേരളത്തിൽ നല്ല പ്രൊജക്‌ടുകൾ വരുന്നില്ല. നല്ല പ്രൊജക്‌ടുകൾ ഉണ്ടാവണമെങ്കിൽ സുഗമമായ സഞ്ചാരപഥങ്ങൾ വേണം. അതിനാൽ കേരളത്തിൽ വ്യവസായം പുഷ്‌ടിപ്പെടുന്നുമില്ല.

ചെറിയ മാറ്റങ്ങൾ ഉണ്ടായോക്കാം. എന്നാൽ അത്‌ മാറ്റമല്ല. ഹർത്താലും പണിമുടക്കുംകൊണ്ട്‌ സഞ്ചാരികൾക്കും വ്യവസായികൾക്കും പേടിസ്വപ്‌നമായിരിക്കുന്നു ഇന്ന്‌ കേരളം. ഹർത്താലും പണിമുടക്കും ഇരുപതുവർഷത്തേക്ക്‌ ഉണ്ടാവുകയില്ലെന്നു പറയാൻ ഇരുമുന്നണികൾക്കും കഴിയില്ല. ശാസ്‌ത്രീയപുരോഗതിയും ഗവേഷണപുരോഗതിയും മുന്നിൽ കണ്ട്‌ സർവകക്ഷിയോഗം ചേർന്ന്‌ വികസനപാത ഒരുക്കേണ്ട രാഷ്‌ട്രീയക്കാർ റോഡു വന്നാൽ കേരളം തകരുമെന്നു പ്രചരിപ്പിച്ച്‌ സാംസ്‌കാരിക പൈതൃകത്തിൽ കത്തിവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പൊങ്ങച്ചം കാണിക്കാനായി ഈ രാഷ്‌ട്രീയ നേതാക്കൾ മുന്തിയ വാഹനത്തിൽ കയറി യാത്ര ചെയ്യും. എന്നാൽ, ജനങ്ങൾക്ക്‌ പ്രതീക്ഷ ഉണർത്തുന്ന റോഡുകൾക്ക്‌ ഇവർ എതിരു നിൽക്കുകയും ചെയ്യും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്‌ ഈ രാഷ്‌ട്രീയ നേതാക്കൾ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ അലമുറിയിട്ട്‌ ഇൻക്വിലാബ്‌ വിളിക്കുന്നത്‌. സെക്രട്ടേറിയറ്റിൽ അലഞ്ഞുതിരിയുന്ന ഈ രാഷ്‌ട്രീയനേതാക്കളോട്‌ വികസനമെന്തന്ന്‌ ചോദിച്ചാൽ അവർക്കറിയുകയില്ല ലോകത്ത്‌ എവിടെയും വികസനത്തിൽ വിപ്ലവമുണ്ടായിട്ടുള്ളത്‌ ഉന്നത ഹൈവേ, റോഡ്‌, റെയിൽവെ, വ്യോമസഞ്ചാരം, നാവികസഞ്ചാരം ഇവയിലൂടെയാണെന്ന്‌ എല്ലാവർക്കുമറിയാം. വികസനരാഷ്‌ട്രങ്ങളെല്ലാം ഇന്ന്‌ 200 മുതൽ 600 കി.മീ. വരെ വേഗത്തിൽ ട്രെയിനുകൾ ഓടിക്കുമ്പോഴാണ്‌ അന്ധൻ ആനയെ കണ്ടതുപോലെ കേരള രാഷ്‌ട്രീയക്കാർ ജനങ്ങളെ വിഡ്‌ഢികളാക്കുന്നത്‌ വിദേശപണവും ടൂറിസ്‌റ്റുപണവും ശബരിമലയിലെ കോടിക്കണക്കിന്‌ വരുമാനവും എങ്ങനെ ചെലവാക്കണമെന്ന്‌ അറിയാതെ അന്തംവിട്ടു നിൽക്കുന്ന കേരളജനതയാണ്‌ റോഡ്‌ വികസനത്തിന്‌ തുരങ്കം വയ്‌ക്കുന്നത്‌. യാത്രാസൗകര്യങ്ങളുടെ പേരിൽ മത്സരമുള്ള ഒരു വിപണി വന്നാൽ മാത്രമേ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിക്കൂ. അനുദിനം മാറിവരുന്ന സാങ്കേതികവിദ്യയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കുമെന്നെതാണ്‌ ഇന്നത്തെ പ്രധാന വെല്ലുവിളി എന്നു മനസ്സിലാക്കാതെ ജനതയെ അന്ധതയിലേക്ക്‌ തള്ളുന്ന രാഷ്‌ട്രീയ ചതിപ്രയോഗം മാധ്യമങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്‌. ഈ ഭരണപ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഇടംകോലിടലാണ്‌ ഹൈവേ റോഡുകൾ നശിക്കുവാനുള്ള കാരണം. വിപ്ലവം ഇരുചക്രവാഹനങ്ങളിൽ അല്ല. ഇപ്പോൾ ഫോർവീലറുകൾ കഴിഞ്ഞ്‌ 46-ഉം 58ഉം വീലറുകൾ ആയി. പണ്ട്‌ കാറിൽ പോകുന്നവൻ ചൂഷകനായ മുതലാളിയായിരുന്നു. കാൽനടക്കാരൻ ചൂഷകനായ തൊഴിലാളിയായിരുന്നു. ബോണസ്‌ വാങ്ങിക്കൊടുക്കുന്ന യൂണിയൻ നേതാക്കൾക്ക്‌ തൊഴിലാളിവർഗം കാർ സമ്മാനിക്കുന്നു. ഇന്ന്‌ കാലം മാറി. ഒരു കുടുംബത്തിൽ ഇന്ന്‌ നാലും അഞ്ചും വാഹനങ്ങളാണ്‌ ഉള്ളത്‌. ഇവർക്ക്‌ സഞ്ചരിക്കാൻ റോഡ്‌ എവിടെയാണുള്ളത്‌?

കേരളത്തിലെ ജനങ്ങൾക്കും ഇരുചേരിയിൽപ്പെട്ട രാഷ്‌ട്രീയ നേതാക്കൾക്കും ഒന്നുമാത്രമറിയാം. വണ്ടിയിൽ പോകുന്നവർ അറിയാതെ ചളിവെള്ളം തെറുപ്പിച്ചാൽപോലും വണ്ടി പിടിച്ചിട്ട്‌ പ്രതിഷേധം അറിയിക്കും ജനത. പിറ്റേ ദിവസം ഹർത്താലും സമരവും. ഇവർക്കൊക്കെ പറയാൻ വേറൊരു ഉപാധിയുമുണ്ട്‌ വൻ കുത്തക മുതലാളിയുടെ റോഡും ദരിദ്രന്റെ കാലും ചിരിക്കുന്ന മനുഷ്യനും ചിരിക്കാത്ത മൃഗവും തമ്മിലുള്ള വ്യത്യാസം പോലെയാണ്‌ വികസനപാതയും വികസിക്കാത്ത പാതയും.

Generated from archived content: essay1_juy7_10.html Author: un_gopinair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English