നോക്കുകൂലി കാന്താരിമുളക് ; സര്‍ക്കാര്‍ അസോസിയേഷനുകള്‍ എന്‍ഡോസള്‍ഫാന് തുല്യം.

കൊച്ചി മെട്രോ ഗൂഢാലോചനയുടെ തായ്‌വേര് ആറുമാസം മുന്‍പേ ഫേസ്ബുക്കിലും മാധ്യമ ബ്ലോഗുകളിലും വന്നിരുന്നു. മുന്‍കൂട്ടി പ്രവചിക്കുന്നതാണ് ഒരു പത്രാധിപര്‍ ചെയ്യേണ്ട മനോധര്‍മ്മം. ഡി. എം. ആര്‍. സി യേയും ശ്രീധരനേയും കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ മുന്‍ എം. ഡി ടോം ജോസിനെ മുന്‍ നിര്‍ത്തി നടത്തിയ ആസൂത്രിത നീക്കമാണ് കൊച്ചി മെട്രൊയുടെ സ്വപ്നപദ്ധതികള്‍ക്ക് കടക്കല്‍ കത്തി വച്ചത്. ടോം ജോസിനെ മുന്‍ നിര്‍ത്തി ഹിജഡ വേഷം കളിച്ച രാഷ്ട്രീയക്കാര്‍, മത സമുദായ നേതാക്കള്‍ 100 കോടിക്കുമേല്‍ കമ്മീഷന്‍ അടിച്ചു മാറ്റാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ശ്രീധരന്‍ വന്നാല്‍ ഒരു നയാപൈസപോലും ലഭിക്കുകയില്ലെന്ന് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് കേരള രാഷ്ട്രീയകാരെ ഭ്രാന്തു പിടിപ്പിച്ചത്. കേരള സര്‍ക്കാരിനെ ഇത്തിള്‍ക്കണ്ണികള്‍പോലെ പൊതുജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഉദ്യോഗസ്ഥ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന ചീങ്കണ്ണികളാണ് കേരളത്തിന്റെ വികസനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. ഇതുകൊണ്ട് ഇന്ത്യന്‍ രൂ‍പയുടെ മൂല്യം ദിനം പ്രതി കുറയുന്ന രാസപ്രക്രിയകള്‍ നടക്കുന്നു.

കേരളത്തിലേപ്പോലെ സര്‍ക്കാരിന്റെ ശമ്പളം പറ്റി നോക്കുകൂലിയേക്കാള്‍ ഭീകരമായ സംഘടനകളാണ് ട്രാന്‍സ്പോര്‍ട്ട്, എന്‍. ജി. ഒ തുടങ്ങി പല മേഖലകളിലും അസോസിയേഷന്റെ പേരില്‍ ജനങ്ങളെ കരണ്ടു തിന്നുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം കൂടിയാണ് മാസാമാസം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കെണിക്രിയകള്‍ ഒരുക്കുന്നത്. ഈ സംഘടിതമായ ഗ്രൂപ്പിസം നോക്കുകൂലിയേക്കാള്‍ ഭീകരമാണ്. നോക്കുകൂലി കാന്താരിമുളകാണ് സര്‍ക്കാര്‍ അസോസിയേഷനുകള്‍ എന്‍ഡോസള്‍ഫാറിന് തുല്യവും. ഈ അസോസിയേഷനുകളുടെ പ്രധാന ലക്ഷ്യം തന്നെ സുഖലോലുപതക്ക് വേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഈ അസോസിയേഷനുകള്‍ രാഷ്ട്രീയമായും മാനസികമായും സാമൂഹികമായും പൊതുജനമെന്ന സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ അല്ലാത്തവരുടെ നേരെയുള്ള വൈദ്യുതി ഷോക്കേല്‍പ്പിക്കലാണ് . ഇങ്ങെനെ ഭരിച്ച് ജനങ്ങളെ കുളിപ്പിച്ചു കിടത്താന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.

കൊച്ചി മെട്രോക്കു വേണ്ടി നടന്നുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ ജീവിതചരിത്രമാണ്. ജനിച്ച മണ്ണില്‍ നിന്ന് ഇങ്ങനെ നമ്മുടെ തലക്കു മുകളില്‍ വന്നു ഭവിച്ചത് ആരാണ്? ചവറുകൂനക്കിടയിലെ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ വിധിക്കപ്പെട്ട സുന്ദരകേരളമക്കള്‍ എത്ര സുന്ദരം. മെട്രൊക്കു വേണ്ടി കോടികള്‍ ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ കേരളത്തിലെ മാലിന്യ പ്രശ്നങ്ങള്‍ നോക്കാന്‍ ആര്‍ക്കാണ് നേരം. കനകം വിളയുന്ന മെട്രോയുടെ പേരില്‍ കയ്യിട്ടുവാരി നക്കിത്തുടക്കാന്‍ ഞാനില്ല എന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കൊണ്ട് പറയിപ്പിക്കുന്നതും ഒന്നാന്തരം രാഷ്ട്രീയ തിരക്കഥാ നാടകമാണ്. വിഷാദരരും ക്ഷുഭിതരുമായ ജനക്കൂട്ടത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ പല ആര്യാടന്മാരേയും മുന്നില്‍ നിര്‍ത്തി കളിക്കും. നീതി ചോദിക്കുന്നവര്‍ക്ക് ജയിലിലും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവര്‍ക്ക് പ്ലെയിന്‍ റാഞ്ചലിന്റെ പേരില്‍ ക്രൂര പീഢനവും. ഉള്ളുതുറന്നു സംസാരിക്കുന്ന എഴുത്തുകാരേയും ചെറുകിട പ്രസാധകരേയും നിശബ്ദരാക്കാന്‍ തുനിയുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ എന്റെ തൂലികയായ വാള്‍കൊണ്ട് ഏകനായി പടപൊരുതാന്‍ ഞാന്‍ നോക്കും. വര്‍ഗീയ രാഷ്ട്രീയ കൊലയാളി കോര്‍പ്പറേറ്റ് കുംഭകോണക്കാരായ ഇവര്‍ മെട്രോയുടെ പേരില്‍ ഇപ്പോള്‍ നടത്തുന്ന നാടകം അമേരിക്ക എന്ന തമ്പ്രാന് റാന്‍ മൂളിക്കൊണ്ടാണ്. മൂന്നു നേരം സുഭക്ഷിതമായ ഭക്ഷണത്തിനു വേണ്ടി ഒരു യാചകന്‍ അലഞ്ഞിട്ടും ഭക്ഷണം ലഭിക്കാതെ വന്നപ്പോള്‍ അയാള്‍ തന്റെ പിച്ചച്ചട്ടി നിരാശയോടെ നിലത്തിട്ടു തല്ലിപ്പൊട്ടിച്ചു. കൊച്ചി മെട്രോയുടെ സ്ഥിതി കാണുമ്പോള്‍ ജനങ്ങള്‍ക്ക് തോന്നുന്നത് ഇതു തന്നെ .

Generated from archived content: essay1_dec22_12.html Author: un_gopinair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here