ഭൂലോകം അച്ഛനമ്മമാരില്‍ നിന്നും നമുക്ക് ഓസായി കിട്ടിയതല്ല

കേരളത്തില്‍ കുടിവെള്ളത്തിനും കൃഷിക്കുമൊക്കെയായി മഴവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ടാണ് മഴ തോരുമ്പോള്‍‍ അണക്കെട്ടുകളും കൃഷിയിടങ്ങളും വരണ്ടുണങ്ങുന്നത്. ജനങ്ങളോട് ഒട്ടും പ്രതിബദ്ധതയല്ലാത്ത ഭരണവര്‍ഗവും ഉദ്യോഗസ്ഥരുമാണ് നമുക്കുള്ളത്. അവകാശങ്ങള്‍ നേടിയെടുക്കാനായി ഇവര്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ ഇളിഭ്യരാകുകയാണ് ചെയ്യുന്നത്. അതിനാല്‍ പഞ്ചായത്തടിസ്ഥാനത്തില്‍ തന്നെ ഇവരെ നേരെയാക്കാനുള്ള ജനശക്തി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നമ്മെ രക്ഷിക്കാന്‍ നാം മാത്രമേയുള്ളു ‘ ദൈവത്തിന്റെ സ്വന്തം നാടായി ‘ വാഴ്ത്തപെടുന്ന കേരളം സസ്യലതാദികളാല്‍‍ സമ്പന്നമായ ഹരിത ഹരിതഭൂമിയാണ്. അതുകൊണ്ടാണ് കാടുവെട്ടിയാലും മണല്‍ ഊറ്റിയാലും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞാലും മഴയെന്ന പാലാഴി തീര്‍ത്ഥം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ നിലയ്ക്കാത്ത സംഗീതമാകുമ്പോള്‍ വേരുറയ്ക്കാത്ത ഇളം വിളകള്‍ വെള്ളത്തിനടിയിലാകും. അതോടെ മണ്ണില്‍ പണിയാന്‍ കഴിയാതെ കര്‍ഷകരും മഴയെന്ന വിധിയെ പഴിച്ച് കട്ടന്‍ ചായ കുടിച്ച് സമയം പോക്കും. മഴക്കെടുതികളെ അകറ്റി നിര്‍ത്താനും മഴവെള്ള സംരക്ഷണത്തിനും കേരളത്തിലെ സ്വയം ഭരണ സ്ഥാപനങ്ങളും എം എല്‍ എ മാരും മുന്‍ കൈ എടുത്ത് സര്‍ക്കാരിനെ ആശ്രയിക്കാതെ തന്നെ നൂതന പദ്ധതികല്‍ ആവിഷ്ക്കരിക്കണം. വിദഗ്ദരുടെ ഉപദേശം സ്വീകരിച്ചും അനുഭവസ്ഥരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തിയും പ്രയോജനകരമായ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തണം.

ഹൈവേ യടക്കമുള്ള വഴിയോരങ്ങളിലും പാര്‍ക്കുകളിലുമൊക്കെ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തണം. മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യമാണിത്. നശിപ്പിക്കപ്പെട്ടതിന്റെ മൂന്നിരട്ടി മരങ്ങള്‍ ഇത്തരം പ്രവൃത്തികളിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഓരോ ജില്ലയുടേയും ഭൂപ്രകൃതിയനുസരിച്ച് മണ്ണ് നനയുമ്പോള്‍ പൊന്നു വിളയും. പൊന്നു വിളയുമ്പോള്‍ ജനങ്ങള്‍ക്ക് സന്തുഷ്ടിയുണ്ടാവുകയും ചെയ്യും. അപ്പോള്‍ നമുക്ക് ബോധ്യമാകും ഈ ഭൂലോകം അച്ഛനമ്മമ്മാരില്‍ നിന്ന് ഓസായി കിട്ടിയതല്ല എന്ന്. കൃഷി ഉദ്യാനങ്ങള്‍ ഹരിതഭൂമി ഇവയുടെ നിലനില്പ്പ് ഉറപ്പുവരുത്തി വരും തലമുറയുടെ ആവശ്യങ്ങള്‍ ബലി കഴിക്കപ്പെടാത്ത രീതിയിലാണ് വികസനം അറ്റരങ്ങേറേണ്ടത്.

ഭാരതപ്പുഴയുടെ സംരക്ഷണത്തിന് ജലസേചനവകുപ്പ് 500 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കുടിവെള്ളം, കൃഷി, പുഴയോര ടൂറിസം എന്നിവയടങ്ങിയതാണ് പദ്ധതി എന്ന് പറയപ്പെടുന്നു. ഇതിനായി 500 കോടി വകയിരുത്തിയിരിക്കുമ്പോള്‍ ലോക നീന്തല്‍ താരം എസ്. പി മുരളീധരനെ അതിന്റെ പബ്ലിസിറ്റി അംബാസഡറാക്കാവുന്നതാണ്. ജലസംഭരണത്തിനു മാതൃകയായി അനന്തശായിയായി വെള്ളത്തില്‍ കഴിയുന്ന മഹാവിഷ്ണുവിനേപ്പോലെ ജലക്ഷേമ പദ്ധതികളില്‍ വ്യാപൃതനായിരിക്കുന്ന എസ്. പി മുരളീധരന്റെ നേതൃത്വത്തിലുള്ള ‘ സേവ് വാട്ടര്‍, സേവ് ലൈഫ് ‘ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയാല്‍ വിദേശരാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം നിഷ്പ്രയാസം നേടിയെടുക്കാന്‍ സാധിക്കും. ഭാരതപ്പുഴ സംരക്ഷണപദ്ധതിയുടെ കൂടെത്തന്നെ ജലസംരക്ഷണ പദ്ധതിയും ഈ സംഘടന നടപ്പില്‍ വരുത്തും. ഇതെല്ലാം കാര്യക്ഷമതയോടെ നടത്താന്‍ പ്രാപ്തരായവര്‍ ഈ സംഘടനയില്‍ ഉണ്ട്.

കേരളത്തിന്റെ സിരകളിലൂടെ ധാരയായ് ഒഴുകുന്ന നദികളുടെ സംരക്ഷണം കാട് കട്ടു മുടിക്കുന്നവരെയോ ജലം മലിനമാക്കുന്നവരേയോ അല്ല ഏല്പ്പിക്കേണ്ടത്. കേരളീയര്‍ക്ക് മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള അന്നവും കുടിക്കാനുള്ള വെള്ളവും കേരളത്തില്‍ തന്നെയുണ്ട്. കേരളം കാണാന്‍ വരുന്ന ടൂറിസ്റ്റ്കളുടെ വരുമാനം മാത്രം മതി മലയാളികളുടെ അഹങ്കാര ആര്‍ഭാടജീവിതത്തിന്.

കേരളത്തില്‍ ഗുണ്ടാ സംസ്ക്കാരത്തിന് മുളപൊട്ടിയത് രണ്ടര പതിറ്റാണ്ട് മുന്‍പ് ശമ്പള കമ്മിഷന്‍ സാധാരണ ജനജീവിതത്തെ വെല്ലുന്ന സുഖ ജീവിതത്തിനുതകുന്ന ശമ്പളവര്‍ദ്ധനവ് ഗവണ്മെന്റ് ജീവനക്കാര്‍ക്ക് നടപ്പില്‍ വരുത്തിയതോടെയാണ്. അതുകൊണ്ടാണ് ഈ പേമാരിയിലും സരിതമാരും മന്ത്രി പരിവാരങ്ങളും പണമെന്ന ധൂര്‍ത്തിന്റെ പുറകെ കേരളത്തില്‍ വ്യഭിചരിക്കുന്നത്.

നന്ദി- ജ്വാല മാസിക

Generated from archived content: essay1_aug2_13.html Author: un_gopinair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English