ഒരു സ്വപ്നജീവിയുടെ ജീവിതത്തിൽ നിന്ന്‌

പാരായണം ചെയ്ത ഗ്രന്ഥം

ഏത്‌ ഭാഷയിലായിരുന്നു!

ഹിന്ദി, ഇംഗ്ലീഷ്‌, മലയാളം

തമിഴ്‌, തെലുങ്ക്‌, കന്നടം

ഗുജറാത്തി, ബംഗാളി…

അറബി, ഫ്രെഞ്ച്‌, സ്പാനിഷ്‌…

നിരൂപിച്ചെടുക്കാൻ വിഷമം

അക്ഷരങ്ങൾ

മലര്‌ വറക്കുന്ന കലത്തിലെന്നോണം

പൊരിഞ്ഞ്‌ തുള്ളിച്ചാടുകയായിരുന്നു

പേജുകൾ

ഒരു അല്പായുസുകാരന്റെ ദിനങ്ങളെന്നോണം

പറപറന്നു

അറിവ്‌,

ഇത്തിരിവട്ടത്തിലെ ഗോപ്യസ്‌ഖലിതമായിരുന്നോ?

ഒടുക്കം

പുസ്തകത്താളിൽ നിന്ന്‌

ഒരു വീരശൂര ഭടൻ ഉയിർത്തുവന്ന്‌

ഡക്‌… ഡക്‌… ഡക്‌ എന്ന

കുതിരക്കുളമ്പടി ശബ്ദത്തോടെ

പടയോട്ടം തുടങ്ങവേ

ഞാൻ ഞെട്ടിയുണർന്നു

ഇതുവരെ വായിക്കാത്ത

ഒരജ്ഞാത ഗ്രന്ഥം

ഞാൻ

സ്വപ്നത്തിൽ വായിച്ചെടുത്തിരിക്കുന്നു!

Generated from archived content: poem1_sept27_07.html Author: ummachu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here