ഒരിക്കല്‍ ഒരിടത്ത് മേരി എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പത്തുമാസം തികയാതെയുള്ള പ്രസവമായിരുന്നതിനാല്‍ അവള്‍ക്കല്‍പ്പം ആരോഗ്യക്കുറവുണ്ടായിരുന്നു. ഇക്കാരണത്താല്‍ മാതാപിതാക്കള്‍ക്ക് അവളോട് അനുകമ്പ കൂടുതലായിരുന്നു. ചോദിക്കാത്ത താമസം അവള്‍ ആവശ്യപ്പെടുന്നതെന്തും ലഭിച്ചിരുന്നു.
ഒരു ദിവസം ഒരു ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് അവള്‍ ആദ്യമായി ചോക്ലേറ്റ് കഴിച്ചത്. ആദ്യം ചോക്ലേറ്റ് അത്ര ഇഷ്ടപ്പെട്ടില്ല്ലായിരുന്നു. പിന്നെപിന്നെ കൂടുതല്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കത് ഇഷ്ടമായി തീര്‍ന്നു. ആദ്യമാദ്യം വല്ലപ്പോഴുമൊക്കെ കിട്ടുന്ന ഒന്നോ രണ്ടോ ചോക്ലേറ്റായിരുന്നു. കഴിച്ചിരുന്നത്., പിന്നീടാണ് വീടിനടുത്ത ഒരു ചോക്ലേറ്റ് കട തുടങ്ങിയത്. അതില്‍ പിന്നെ ദിവസവും പല പ്രാവശ്യം ചോക്ലേറ്റ് തിന്നാന്‍ പറ്റുമെന്നായി.
ക്രമേണെ ദിവസവും കഴിക്കുന്ന ചോക്ലേറ്റുകളുടെ എണ്ണം കൂടികൂടി വന്നു . കുറച്ചുദിവസത്തിനകം ചോക്ലേറ്റല്ലാതെ മറ്റു ഭക്ഷണമൊന്നും കഴിക്കാത്ത ഒരു അവസ്ഥയിലേക്കു മേരി എത്തിച്ചേര്‍ന്നു.
ഇങ്ങനെ ഏതാണ്ട് ഒരു മൂന്നുമാസം കഴിഞ്ഞു. ഇതിനിടെ മേരിയുടെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തൊലിയുടെ നിറം ക്രമേണ തവിട്ടു നിറമായി കാലുകളും കയ്യുകളും ശോഷിച്ചു തലയുടെ വലിപ്പം കുറഞ്ഞു. ഏതാണ്ട് ഒരു മാസം കൊണ്ട് മേരി വെറും ഒരു ചോക്ലേറ്റ് കഷണമായി മാറി
Generated from archived content: story2_dec12_11.html Author: umesh_nair