പ്രിയമുള്ളവളെ

എന്റെ ഏകാന്തതയെ
കുടിച്ച് വറ്റിക്കാനുള്ള
ദാഹമുണ്ടെന്നു ഞാന്‍
നീയണയുമ്പോഴൊക്കെ
നിനച്ചുപോകും

വയറസ് കയറിയ
തിരശ്ശീലപോലെ
നിശ്ചലം മിഴികള്‍
എല്ലൂരിയ
മാംസം പോലെ
ശരീരം.

തലനാരിഴയിലും
കുറ്റമറ്റപെരുമാറ്റം
അംഗപ്രത്യംഗങ്ങള്‍ക്കായി
ലാളനയുടെ താരാട്ട്

വരവ് ഉത്സവം
വസന്തം സ്വപ്നവും
ഭീകരാലോചനകള്‍ക്ക് വിട
ഭാസുരാലോചനകള്‍ക്ക് ഇടം

കൗതുകം ആനന്ദം ആഗ്രഹം
സംഗ്രഹിച്ചവസ്ഥ
പ്രിയമുള്ളവളെ,
എന്നില്‍ കടന്നുകൂടിയ
നിനക്കിഷ്ടമില്ലാത്ത
ഈ അഴുക്കുകളെ
കഴത്തിക്കളയും വരെ
നീയെന്നെ
തൂക്കിക്കൊല്ലാന്‍
വിളിക്കരുത് !

Generated from archived content: poem2_aug30_11.html Author: ullas_eruva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here