നിന്റെ ധാരണാ വൈകല്യങ്ങളുടെ
കാർമേഘങ്ങൾക്കിടയിൽ
എന്റെ സൂര്യമാനസത്തിന്റെ
പ്രഭാമയൂഖം അപ്രത്യക്ഷമാകുന്നു.
നിന്റെ ആത്മസങ്കോചത്തിന്റെ
കരിയിലച്ചാർത്തുകൾക്കിടയിൽ
എന്റെ സുഗന്ധസൂനത്തിന്റെ
പ്രഭാവം നിഷ്‌പ്രഭമാകുന്നു.
നിന്റെ വിദൂരതയുടെ
അദൃശ്യതയിൽ
എന്റെ മൗനസംഗീതത്തിന്റെ
ശ്രുതിമധുരം അനാഥമാകുന്നു.
* * * * * * *
ഹ, മർത്യനെത്ര,യപൂർണൻ!
അവനെത്ര ഹതാശൻ! !
Generated from archived content: poem_hathasan.html Author: ubaid_edassery