ഒന്ന്
പ്രാണന്റെ ചരടിൽ
കോർത്തതുകൊണ്ടാവാം
പ്രണയമണിതൂവൽ
കൊഴിയാത്തത്.
കരളിന്റെ ഉള്ളിൽ
കലർന്നതുകൊണ്ടാവാം
മധുര നൊമ്പരം
പൊഴിയാത്തത്.
രണ്ട്
പുഴയായിരുന്നെങ്കിൽ
ജലവളയംകൊണ്ട്
പാദസരം
അണിയിച്ചേനെ….
പൂവായിരുന്നെങ്കിൽ
നിൻ മുടിത്തുമ്പിൽ
നറുമണമായേനെ….
കാറ്റായിരുന്നെങ്കിൽ
രാമച്ചവിശറിയായേനെ….
മൂന്ന്
പകലിന് രാവിനോട് മോഹം.
പൂവിന് തേനുണ്ണാൻ മോഹം.
സൂര്യന് വെണ്ണിലാവാവാൻ മോഹം.
മോഹത്തിന് എത്രയെത്രമോഹം.
Generated from archived content: poem1_may31_11.html Author: tvm_ali