ഇനിയും

ഝടുതിയിൽ വന്ന

മാറ്റങ്ങളുടെ മഹാമാരിയിൽ

ജന്‌മനാടിന്റെ പഴയ കിടപ്പ്‌

ഓർമ്മയുടെ ഭൂതകണ്ണാടിവച്ച്‌

കണ്ടുപിടിക്കാൻ

കണ്ടാലറിയാത്ത

ആളുകളുടെ

വണ്ടപ്പരപ്പിൽമുങ്ങി

ഒരു പരിചയക്കാരന്റെ

ചിരിപോലും കാണാതെ

ഏതെങ്കിലും

അംബരചുംബിയായ

കെട്ടിടത്തിന്റെ

കൊടുമുടിയിലേക്കു കയറി

നഗരപ്പടർപ്പുകളെ

വിസത്‌രിച്ചൊന്നുനോക്കി

യന്ത്രമനുഷ്യരുടെ

കൂക്കുവിളികേട്ട്‌

മുള്ളൻപന്നിയും

ഈനാംപേച്ചിയും മരപ്പട്ടിയും

ഇപ്പഴും ഈ നിലങ്ങളിൽ

വാഴുന്നുവെന്ന്‌ വിശ്വസിച്ച്‌

അപ്പൂപ്പൻ താടിയായി

അലഞ്ഞു പറന്ന്‌

ആകാശം ഒടിഞ്ഞു വീണിരുന്ന

ഒഴിഞ്ഞ പറമ്പുകളിൽച്ചെന്ന്‌

ഓടിച്ചിട്ടു കളിച്ച്‌

മലയാളം പാടിപഠിച്ച

മാടത്തക്കിളികളോട്‌ സല്ലപിച്ച്‌

ജന്മനാടിനെ

അവസാനശ്വാസംവരെ

നിഷ്‌കളങ്കമായി സ്‌നേഹിച്ച്‌

പകൽ സ്വപ്‌നത്തിന്റെ

പാരിജാതങ്ങൾ വിരിയിച്ച്‌

വീണ്ടും ഇവിടത്തന്നെ

പുനർജന്മം കൊള്ളുക.

Generated from archived content: poem2_feb1_11.html Author: tr_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here