സ്‌റ്റെതസ്‌ക്കോപ്പ്‌

വെളളത്തിന്റെ ഒരു തുളളി

ഇലപ്പച്ചയിൽനിന്ന്‌

വേർപ്പെടുന്ന ശബ്‌ദത്തിൽ

ഞാൻ നിന്നെ സ്വപ്‌നം കാണുന്നു

ദൈവം

ഒരു ബാക്‌ടീരിയയോട്‌

സംസാരിക്കുന്ന സ്വരത്തിൽ

നീയെന്നെ ഉമ്മ വെയ്‌ക്കുന്നു.

പകൽ മുഴക്കത്തിലേക്ക്‌

പിൻമടങ്ങും മുമ്പ്‌

നമ്മുടെ ഉറക്കം

ഒത്തുതീർക്കപ്പെടുന്നു.

മൗനത്തിന്റെ അതേ ആഴങ്ങളിൽ

ഓർമ്മയുടെ കുഴിബോംബുകൾ

നമ്മൾ പാകിയതെന്തിനാവാം?

പച്ചമണ്ണിൽ

വെയിൽ വീഴുന്ന

ഒച്ചപോലും

നമ്മെ ഉണർത്തുമെന്നറിഞ്ഞിട്ടും….

Generated from archived content: poem2_mar1_06.html Author: tp_vinod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here