അറ്റ്‌ലാന്റാഃ നോർത്ത് അമേരിക്കൻ മലയാളികളുടെ ഇരുപത്തിയേഴാമത് ദേശീയ പെന്റക്കോസ്‌റ്റൽ കോൺഫറൻസ്, 2009 ജൂലൈ 2 മുതൽ ദ5 വരെ ചിക്കാഗോയിൽ നടത്താൻ തീരുമാനിച്ചു. ഇത് മൂന്നാം തവണയാണ് ചിക്കാഗോ ഈ ദേശീയ കോൺഫറൻസിന് വേദിയാകുന്നത്. ജൂലൈ ആദ്യവാരം അറ്റ്‌ലാന്റായിൽ നടന്ന 26-ാമത് ദേശീയ പെന്റക്കോസ്‌റ്റൽ കോൺഫറൻസിൽ 2009 ലേക്കുളള നാഷണൽ കൺവീനറായി റവ. കെ.എം.വർഗീസിനെ തെരഞ്ഞെടുത്തു. വർഗീസ് ഫിലിപ്പ് (നാഷണൽ ജനറൽ സെക്രട്ടറി), ജോൺസൺ അബ്രാഹം മേലേടത്ത് (നാഷണൽ ട്രഷറാർ), സിബി തോമസ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), ടോം വർഗീസ് (നാഷണൽ മീഡിയാ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സംസ്ഥാന പ്രതിനിധികളായി റവ.റോയി ചെറിയാൻ, ഇടിക്കുള അലക്‌സാണ്ടർ, റവ.രാജൻ ചാക്കോ, റവ. ജോമോൻ ജോർജ്, റവ. സാം പണിക്കർ, റവ. ജേക്കബ് ടി. കോശി, റവ. സാമുവേൽ ഗീവർഗീസ്, ജോൺസൺ മാത്യു, ഈപ്പൻ വർഗീസ്, ബിജോ തോമസ്, റവ. ജോയി ജോൺ, റവ. സ്‌റ്റീഫൻ ബഞ്ചമിൻ, റവ. ബാബു തോമസ്, രാജൻ മാത്യു, റവ. ജോയി വർഗീസ്, നോബി മാത്യു, ബാബുക്കുട്ടി ജോർജ്‌കുട്ടി, റവ. റോയി വി. എബ്രാഹം എന്നിവരെയും തെരഞ്ഞെടുത്തു.
1983-ൽ ആരംഭിച്ച പെന്റക്കോസ്‌റ്റൽ നാഷണൽ കോൺഫറൻസ് (PCNAK) 300 ചർച്ചുകളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കോൺഫറൻസായി മാറിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.pcnak.org സന്ദർശിക്കുക.
Generated from archived content: news1_july26_08.html Author: tom_vargheese