ഉടൻ പ്രസിദ്ധീകരിക്കുന്നു…..
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എഫ്‌എസിറ്റിയുടെ സുവർണ്ണ കാലഘട്ടം; പന്ത്രണ്ട് വർഷക്കാലം അവിടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായിരുന്ന എം.കെ.കെ.നായരുടെ ഭരണകാലമാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകിയ ഒരു വളം നിർമ്മാണശാല എന്നതിലുപരി ഈ നാടിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ- അത് കലയിലായാലും തൊഴിൽരംഗത്തായാലും, വ്യവസായരംഗത്തായാലും- എവിടെയും ഫാക്‌ടിന് തലയുയർത്തി നിൽക്കാവുന്ന ഒരു കാലഘട്ടം – ആ കാലഘട്ടത്തിന്റെ ഒരു ചിത്രം കൂടി അയവിറക്കാൻ പറ്റുന്ന ഓർമ്മക്കുറിപ്പുകൾ – അതാണ് “എം.കെ.കെ. നായർ – ഒരോർമ്മക്കുറിപ്പ്”. ഈ ഓർമ്മകൾ അയവിറക്കുന്നത് എഫ്‌എസിറ്റിയുടെ മുൻജീവനക്കാരൻ എന്നതിലുപരി പ്രശസ്ത നാടകകൃത്തും കഥാകാരനുമായ ശ്രീ ടി.എം. എബ്രഹാമാണ്.
Generated from archived content: mkknair1.html Author: tm_abraham
Click this button or press Ctrl+G to toggle between Malayalam and English