വാക്ക്‌

ചരിത്രത്തിലെവിടെയും

രേഖപ്പെടുത്താതെ

പാഴായിപ്പോവുന്ന

വാക്കുകൾ….

ചുണ്ടുകളുടെ

താങ്ങു നഷ്‌ടപ്പെട്ട്‌

ഗതി കിട്ടാതലഞ്ഞ്‌

കടലിലോ ആകാശത്തിലോ

അഭയം പ്രാപിക്കുന്നവ,

സ്വർഗ്ഗത്തിലേക്കോ

നരകത്തിലേക്കോ

എന്നറിയാതെ,

വേച്ചുവേച്ചു നീങ്ങുന്നവ,

പോലീസ്‌ സ്‌റ്റേഷനിലും

കോടതിക്കൂട്ടിലും

പച്ചക്കറിച്ചന്തയിൽ പോലും

ആട്ടിയോടിക്കപ്പെടുന്നവ,

ഭാവിയിലേക്കൊന്നും

കരുതിവെയ്‌ക്കാതെ-

കുഞ്ഞുങ്ങൾക്കുപോലും

പരിഹാസ്യമാവുന്നവ,

കാതുകളിലേക്ക്‌

ഇറക്കിക്കിടത്തുമ്പോഴേക്കും

പിടഞ്ഞുമരിക്കാൻ

വിധിക്കപ്പെടുന്നവ,

വാക്കുകളിൽ നിന്നും

മൗനങ്ങളിൽ നിന്നും

കരകയറി

കാലത്തിനുമുന്നിൽ

കീഴടങ്ങുന്നവ,

ചരിത്രത്തിലെവിടെയും

പറയാതെ പോവുന്ന

വാക്കുകളെക്കാളും

ദയനീയമായവ…

Generated from archived content: poem1_may31_06.html Author: thyagarajan_chalakkadavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here