മൗനം

ഓരോ മരണവും

എന്നിൽ നിന്ന്‌

ഓരോ വാക്ക്‌

കടമെടുക്കുന്നു;

തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ,

പ്രിയപ്പെട്ടവർ

ഏറ്റവും

കനപ്പെട്ടതും,

ഏറ്റവും

അകലത്തുള്ളവർ

ലോലവുമായ

വാക്കുകൾ…

ഒടുക്കം,

എന്റെ ഊഴമാകുമ്പോഴേക്കും

ഇനിയൊന്നും

കൊടുക്കാനില്ലാതെ

ഞാൻ

മൗനിയായിത്തീർന്നേക്കും.

Generated from archived content: poem1_aug17_07.html Author: thyagarajan_chalakkadavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English