ഒന്നും ഒന്നും രണ്ടാവുന്നതും
ഒന്നിൽനിന്നൊന്നു പോയാൽ
വട്ടപ്പൂജ്യമാവുന്നതും
ഒന്നിൽനിന്നും
തുടങ്ങുന്ന യാത്രകൾ
നിർത്താതെ തുടരുന്നതും
സമച്ചിഹ്നത്തിന്
അപ്പുറമിപ്പുറം
തുല്യമായവ(?)
പരസ്‌പരം
തലയറുത്തു വീഴുന്നതും
ഗണിതം പിഴച്ചാൽ
സർവ്വം പിഴക്കുന്നതും
ഒരു പിര്യേഡുമുഴുവൻ
നടുപ്പുറത്തുവീണ
അടിയുടെ പാടുകൾ
ആയുസ്സു നിറയുന്നതും
തകർന്ന കഷണങ്ങൾ
ഒന്നിച്ചുവെച്ചാൽ
ജനാലച്ചില്ലാവാത്തതുപോലെ
അറിയുന്നു, ഞാൻ.
ഹാ…ങ്…. ഛി !
Generated from archived content: poem1_apr21.html Author: thyagarajan_chalakkadavu