ഒരു സൈബർ പ്രണയം

ബസ്സ്‌ സ്‌റ്റോപ്പിൽ എത്തിയപ്പോഴാണ്‌ രശ്‌മി വിളിച്ചത്‌, അവൾ വരാൻ ലേറ്റ്‌ ആകും. അതുകൊണ്ട്‌ ഒരു അര മണിക്കൂർ കൂടി വെയ്‌റ്റ്‌ ചെയ്യാൻ പറഞ്ഞ്‌ അവൾ ഫോൺ കട്ട്‌ ചെയ്‌തു. അല്ലെങ്കിലും അവളെ വിശ്വസിച്ച എന്നെ വേണ്ടേ പറയാൻ. ഒരു സീരിയസ്‌ മാറ്റർ ഡിസ്‌ക്കസ്‌ ചെയ്യണം, അതുകൊണ്ട്‌ നീ ഐസ്‌ ആന്റ്‌ ജൂസിലേക്കു വാ എന്നു പറഞ്ഞപ്പോൾ വന്നുപോയതാ. ഇനി അര മണിക്കൂർ, എന്തായാലും ഒന്നു മെയിൽ ചെക്ക്‌ ചെയ്‌തേക്കാം എന്നു കരുതി ഞാൻ.

അടുത്തുള്ള സൈബറിലേക്കു കയറി. സമയത്തെ കൊല്ലണമല്ലോ. എന്തായാലും മെയിൽ ഒന്നുമില്ല. അല്ലെങ്കിലും ഈ പട്ടിക്കാട്‌ കിടക്കുന്ന എനിക്കാരാ മെയിൽ അയക്കാൻ. വെറുതെ ഒന്നു മെസെഞ്ചറിൽ കയറിയാലോ.

അതു പക്ഷെ വിനയാകുമോ? എന്തായാലും കയറുക തന്നെ. ഐ.ഡി.യും പാസ്സ്‌വേഡും കൊടുത്തു. ഉള്ളിൽ എന്തോ ഒരു ഭയം. ഇനി ഏതു ചാറ്റ്‌റൂമിൽ കയറും? കേരള 48 തിരഞ്ഞെടുത്തു. അതാ മുന്നിലെ ജാലകത്തിൽ ഒരു പേരു – വിക്കി. ഹായ്‌ പറഞ്ഞു തുടങ്ങി. നാട്ടിൻപുറത്തിന്റെ നിഷ്‌കളങ്കതകൊണ്ട്‌ ഞാൻ എല്ലാ വിവരങ്ങളും സത്യമായി പറഞ്ഞു. അതാ രശ്‌മിയുടെ ഫോൺ, പിന്നെ കാണാം എന്നു പറഞ്ഞു ഞാൻ ഇറങ്ങി.

പിന്നെയും എന്തോ ഒരു കാന്തശക്തി പോലെ വിക്കി എന്നെ പിടികൂടി, ഇടക്കിടെ സൈബറിൽ പോകാൻ ഒരു മോഹം.

ഒരു ദിവസം അവനെന്നോട്‌​‍ു നമ്പർ ചോദിച്ചു, കൊടുത്തു. അതാ അവന്റെ കോൾ. എടുക്കണോ?

എടുത്തു..

ഹലോ ടിച്ചർ സുഖമാണോ?

നമ്പർ ചെക്ക്‌ ചെയ്യാൻ വേണ്ടി വിളിച്ചതാ…

അവന്റെ ടീച്ചർ വിളി എനിക്കു അസഹ്യമായി തോന്നി.

പിന്നെ വിളികളുടെ എണ്ണം കൂടി. ഒരു ദിവസം അതാ ഒരു മെസേജ്‌…

“വേഗം ഓൺലൈനിൽ വരൂ. ഒരു കാര്യം പറയാനുണ്ട്‌. ഹാഫ്‌ഡെ ലീവെടുത്ത്‌ ഞാൻ ഓടി. അതാ അവൻ ഓൺലൈനിൽ എത്തി. ഹലോ ടീച്ചർ, എനിക്കു ടീച്ചറെ കാണണം. വെബ്‌ക്യാം ഓൺ ചെയ്യൂ – അറിയാതെ ഓൺ ചെയ്‌തു പോയി.

ഇനി എന്നെ കാണണ്ടേ ടീച്ചർക്ക്‌ ഉം…. ഞാൻ പറഞ്ഞു.

അതാ കംപ്യൂട്ടർ സ്‌ക്രീനിൽ വിക്കി.

പിന്നെ അപ്പോൾ തന്നെ അവൻ വിളിച്ചു. എന്നെ ഇഷ്‌ടമാണെന്നു പറഞ്ഞു. ഞാനും അറിയാതെ സമ്മതം മൂളി. ദിവസങ്ങൾ കടന്നുപോയി……പ്രേമം ആളി പടർന്നു…..

വീട്ടുകാർ എന്റെ കല്ല്യാണം ഉറപ്പിച്ചു…

വിക്കിയോടു പറഞ്ഞപ്പോൾ അവൻ ചിരിച്ചു….. എന്നിട്ടു പറഞ്ഞു

തന്നെ വളക്കാൻ പറ്റുമോ എന്നു നോക്കിയതാ….അല്ലാതെ എനിക്കു തന്നോടു പ്രണയമില്ല…….

Generated from archived content: story1_april4_09.html Author: thulasimenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here