ഒരു ചാറ്റല്‍ മഴ!
വരപ്രസാദംപോലെ ലഭിച്ച് ഒന്ന്
അ നനുത്ത് മഴയുടെ
സംഗീതം കേട്ടാണ് ഞാനുണര്‍ന്നത്
അപ്പോള്‍ – ഞാന്‍ …..
വേനല്‍പ്പകലുകളില്‍
പാറിയെത്തുന്ന , ചിത്രശലഭങ്ങളെ
സ്വപ്നം കണ്ടുകൊണ്ടുറങ്ങുകയായിരുന്നു….
നിലച്ചുപോയ സ്വപ്നത്തെ
ഓര്‍ത്ത് ദു:ഖിച്ചില്ല
പിന്നെയോ… ആ തേന്മഴയുടെ
സംഗീതം ഞാനാസ്വദിച്ചു…
വൃശ്ചികമാസത്തിലെ കാറ്റുപോലെ
ഈ മഴ എപ്പോഴാണു വരിക?
ഒരു പക്ഷെ ഇരുളിന്റെ സാന്ദ്രതയിലായിരിക്കാം..
ഒരു രാപ്പാടിയുടെ സംഗീതത്തിന്‍
കാതോര്‍ത്ത്…വെറുതെ.. ഇരിക്കുമ്പോഴാകാം…
ഒരു മുന്നറിയിപ്പുമില്ലാതെ
ഇതെന്താണിങ്ങനെ?
ചിലപ്പോള്‍ ഒരു പൊട്ടിക്കരച്ചില്‍ മാതിരി
എങ്കിലും എനിക്കീ മഴയെ ഇഷ്ടമാണ്‍
ഒരു തുള്ളിക്കൊരു കുടം മാതിരി
പെയ്യണ മഴയെ അല്ല
ഒരു നനുത്ത് മഴയെ..
ചിനുചിനെയുള്ള ഒരു മഴയെ…
കൂലം കുത്തിയൊഴുകുന്ന പുഴയെ അല്ല
കാട്ടരുവിയുടെ ..കുനുകുനെയുള്ള്
ഒഴുക്കുപോലെ……
അതിലെ സംഗീതമാസ്വദിച്ച്..
എത്രനേരമിരുന്നാലാണ്‍
മതിവരിക….?
Generated from archived content: poem1_oct25_11.html Author: thresiamma_thomas_nadavallathil