മോഹയാത്രിക

പൊട്ടിപ്പോയ
ബലൂണിനെയോര്‍ത്തു കരയുന്ന
മാനത്തെ അമ്പിളിയമ്മാമനെ
കൊതിക്കുന്ന
കുട്ടിയുടുപ്പിട്ട പെണ്‍കുട്ടി
വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും
ദു:ഖത്തിനതേ പ്രായം!
പിന്നെ…പിന്നെ …
എത്രയെത്ര…
ബലൂണുകള്‍ പൊട്ടി
എപ്പോഴെല്ലാം….
അമ്പിളിയമ്മാമന്‍ പിടിതരാതെ പോയി
കണ്ണുകള്‍ കരഞ്ഞു കലങ്ങിയതോ
മൗനം തിര‍ക്കു കൂട്ടിയതോ
തിരയാര്‍ത്തു കരഞ്ഞതോ
ആരുമറിഞ്ഞതേയില്ല
ഇനിയും തകരാനിരിക്കുന്ന
എത്രയെത്ര ബലൂണുകള്‍…
എങ്കിലും മോഹയാത്രികര്‍ക്കൊപ്പം
ഒരു കണികയായി
ഞാനും……

Generated from archived content: poem3_dec23_11.html Author: thresiamma_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English