നിന്റെയിഷ്‌ടം

ഈ കുഞ്ഞു കറുകയെ,

മുള്ളുകൾ വന്നു ഞെരുക്കുമ്പോഴും;

അതിനിടയിൽപ്പെട്ട്‌,

വേദനകൊണ്ടു പിടയുമ്പോഴും;

നീ എന്നെകാണുന്നുണ്ടെന്നതാണ്‌

എന്റെ ആശ്വാസം.

എന്റെ കണ്ണുനിറഞ്ഞ്‌,

ഒന്നും വ്യക്തമായി

കാണാതാകുമ്പോൾ,

കണ്ണീരുതന്നെ

എന്റെ ദുഃഖം മനസ്സിലാക്കി,

താഴേക്കു പതിക്കും.

അതിനറിയാം

ഈ കണ്ണുകൾ മറച്ചു കളയുന്നത്‌,

നിനക്കിഷ്‌ടമല്ലെന്ന്‌.

നിന്റെ മുഖം

ദർശിക്കാനുള്ളതാണ്‌,

ഈ കണ്ണുകളെന്ന്‌.

ഈ കുഞ്ഞുപൂവ്‌

ഉറക്കമായി എന്നു കാണുമ്പോൾ;

ശല്യപ്പെടുത്താനെത്തുന്ന

ക്ഷുദ്രജീവികൾ!

പക്ഷേ

ഈ പൂവിനെ ഉണർത്താൻ

അവരെ നീ അനുവദിക്കില്ലല്ലോ.

നൊമ്പരമൊന്നും അറിയാതെ

ഉറങ്ങുന്ന കാഴ്‌ചയാണ്‌;

നിനക്കിഷ്‌ടമെന്ന്‌

എനിക്കറിയാം.

Generated from archived content: poem2_may16_11.html Author: thresiamm_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English