കണ്ണീരിന്റെ മഴയില്‍
കാണാം ചില നനഞ്ഞ മുഖങ്ങള്‍
ആകാശം ഒടിഞ്ഞു മടങ്ങി
പെയ്യുന്ന മഴ
ഇടയ്ക്ക് കൊഞ്ഞനം കുത്തുന്ന
കൊള്ളിമീനുകളായി മഴ
എത്രകാലം കൊണ്ടു
എത്രയെത്ര നനഞ്ഞു
എന്നിട്ടും….
എന്റെ മനസ്സിന്റെ
മഴക്കാടുകളിലേക്ക്
ഒരു നനവും വന്നുവീഴുന്നില്ലല്ലോ
ഒന്ന് ഒഴുകാനാവുന്നില്ലല്ലോ
ഏതു മഴയിലാണ്
എനിക്ക് എന്നെ നഷ്ടമായത്
നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളായി
ഈ വേനലിലും വരുന്നുണ്ട്
ചില മഴകള്‍
Generated from archived content: poem1_feb16_13.html Author: thresiamm_thomas