പുണ്യവാളന്മാരുടെ സംഖ്യ എന്തുകൊണ്ട് പെരുകുന്നു

കൂട്ടുകാരാ-
പുണ്യവാളാ,
നീയെന്നെയങ്ങിനെ തന്നെ നോക്കുക;
നിന്റെ മുഖം മികച്ച ഒരു
അയുധമാക്കുവാന്‍ നിനക്കാകുന്നുണ്ട്,
കണ്ണൂകളാല്‍ അതില്‍ ആവശ്യത്തിനു മൂര്‍ച്ച
രാകിച്ചേര്‍ക്കുവാനും നിനക്കാവുന്നുണ്ട്.
നിന്റെ നിര്‍ദ്ദയവീക്ഷണമാകുന്ന വാള്‍പ്രയോഗം
ഒരു സീല്‍ക്കാരത്തോടെ വന്ന് എന്നെ
പിളര്‍ത്തി തുണ്ടുതുണ്ടാക്കുമ്പോള്‍
നീ പുണ്യവാളന്റെ പട്ടികയിലാണ്.
എന്റെ വിളിവാക്കപ്പെട്ട തിന്മയെ , നീ
നിന്റെ സുഹൃത്തിന്റെ കാതില്‍ പകര്‍ന്ന്
നിങ്ങള്‍ രണ്ടുപേരും എന്നെ നോക്കി ഗൂഢമായി
ചിരിക്കുമ്പോഴും നീ പുണ്യവാളന്റെ പട്ടികയിലാണ്
രഹസ്യത്തില്‍ നീ ചെയ്തതു പരസ്യമാകുവോളം
ഈരെട്ടു പതിനാറെന്ന ഗുണനപട്ടികാ സത്യം പോലെ
നീയും പുണ്യവാളന്‍ തന്നെയായിരിക്കും!.

Generated from archived content: poem1_june7_12.html Author: thomas_p_kodiyan.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English