പ്രിയേ, പ്രണയിനി…..

പ്രിയേ, പ്രണയനാരായപുഷ്പം കൊണ്ടു
പണ്ടു നീയെന്റെ വിലാപ്പുറം
കുത്തിപ്പിളര്‍ത്തിയില്ലേ,
അതില്‍ നിന്ന് ഇപ്പോഴുമൊഴുകി
വാര്‍ന്നുകൊണ്ടിരിക്കുന്ന
ചെന്താമരച്ചാറുമായി
ഇപ്പോഴുമേകാകിയായി
ഈ തെരുക്കോണില്‍ നില്‍ക്കേ
എന്നെച്ചൂണ്ടി,
നീ നിന്റെ തോളിലിരുന്നു
കരയുന്ന കുഞ്ഞിനോടു
പറയുന്നതു ഞാന്‍ കേട്ടു-
” കരയല്ലേ മക്കളേ , ദേ,
രമണന്റെ പ്രേതം പിടിക്കും…”
പിന്നെ നിന്റെയാ കൊല്ലുന്ന ചിരിയും….

Generated from archived content: poem1_mar14_13.html Author: thomas_p.kodiyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here