വാർദ്ധക്യമായവർക്ക് സ്വസ്‌ഥമായും സ്വൈരമായും തങ്ങളുടെ വാർദ്ധക്യകാലത്ത് അതുവരെയു&?350.ായിരുന്ന ശബ്‌ദകോലാഹലങ്ങൾക്കും സുരക്ഷിതരാഹിത്യത്തിനു വിരാമമിട്ടുകൊ&?350.് വിശ്രമിക്കുവാനുള്ള വിശ്രമകേന്ദ്രങ്ങളാണ് വൃദ്ധാശ്രമങ്ങൾ. ഒരു കണക്കിന്, വാർദ്ധക്യത്തിലൂടെ വാനപ്രസ്‌ഥത്തിലേക്കുള്ള പ്രയാണം നടത്തുേ&?304.ാൾ ലൗകിക ജീവിതത്തോടു വിട പറഞ്ഞ് ആത്‌മീയ കാര്യങ്ങളിൽ മനസ്സിനെ കേന്ദ്രീകരിക്കുവാൻ ഉതകുന്ന പുണ്യാശ്രമങ്ങളായി വൃദ്ധാശ്രമങ്ങളെ കരുതാം. വാർദ്ധക്യകാലം വാർദ്ധക്യകാലമായിത്തന്നെ അനുഭവിക്കാനുള്ള സകല സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. ശാന്തസുന്ദരമായ അന്തരിക്ഷവും പ്രതീക്ഷിക്കാം.
ഈ സംവിധനങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു കാലത്ത് വാർദ്ധക്യം ഒരു ശാപമായി കരുതി ക്ലേശങ്ങൾ സഹിച്ച് കൂട്ടുകുടുംബങ്ങളിൽ അല്ലെങ്കിൽ ആരുമില്ലാതെ എത്രയോ പേർ കഴിഞ്ഞിട്ടു&?350.്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കൊഴിഞ്ഞുവീണ സുദിനദളങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിച്ചുകൊ&?350.് ആ ദിവസങ്ങളുടെ മധുരസ്‌മരണകളുടെ മധുകണങ്ങൾ അയവിറക്കിക്കൊ&?350.് ഇവിടെ കഴിയുന്ന ഈ കാലം, മരണം വരെ മനുഷ്യന് ഒഴിവാക്കാൻ കഴിയുന്ന ഒരു കാലഘട്ടമായി കരുതാം. വാർദ്ധക്യത്തിൽ പ്രവേശിച്ചവരെ വൃദ്ധാശ്രമങ്ങളിൽ എത്തിച്ചേരുവാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളെപ്പറ്റി ആരും ചിന്തിക്കുവാൻ മെനക്കെടാറില്ലല്ലോ. ഒരുപക്ഷേ, വാർദ്ധക്യകാലത്ത് മനുഷ്യർ വേ&?350.ത്ര ശ്രദ്ധയും പരിരക്ഷയും ലഭിക്കാതെ കഷ്‌ടപ്പെടുന്നതുകൊ&?350.് സമുദായത്തിലെ നല്ല മനുഷ്യരും സാമൂഹ്യസംഘടനകളും ചേർന്ന് തുടക്കമിട്ട ഒരു സംരംഭമാണ് വൃദ്ധാശ്രമങ്ങളെന്നു പറയാം. പാശ്ചാത്യരാജ്യങ്ങളിൽ വൃദ്ധസദനങ്ങൾ വന്നിട്ട് എത്രയോ കാലമായി. വൈകിയെങ്കിലും ഇവിടെയും ഇതുവന്നുതുടങ്ങിയല്ലോ!
സഹൃദയരായ വ്യക്തികളുടെയും സംഘടനകളുടെയും ഏകോപനമായ പ്രവർത്തനം മൂലം നിലവിൽ വരുന്ന ഈ സ്‌ഥാപനങ്ങൾ വൃദ്ധജനങ്ങൾക്ക് ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. സാ&?304.ത്തികമായി ശേഷിയില്ലാത്ത നിരാലംബരാണ് ഈ ആശ്രമങ്ങളിൽ വരുന്നതെന്ന് പലർക്കും ഒരു ധാരണയു&?350.്. അതു ശരിയല്ല. അങ്ങനെയുള്ളവർക്ക് പ്രത്യേകം സംവിധാനമു&?350.്. അതുമിതും വെവ്വേറെയാണ്.
വരുമെന്നുള്ളത് സുനിശ്ചിതവും, എന്നാൽ എപ്പോൾ വരുമെന്നുള്ളതുമാത്രം അനിശ്ചിതവുമായ ഒന്നാണല്ലോ മരണം. വാർദ്ധക്യകാലത്ത് സർവദുഃഖങ്ങളും മറന്ന് മനസ്സമാധാനത്തോടെ ജീവിക്കണം. ഈ വിചാരമുള്ളവർക്ക് താമസിക്കുവാൻ വേ&?350.ി പടുത്തുയർത്തുന്ന പുണ്യക്ഷേത്രങ്ങളാണ് വൃദ്ധാശ്രമങ്ങളെന്നു പറയാം. ഇത് ഒരു മഹത്തായ സമുദായ സേവനമാണ്. വാർദ്ധക്യമായാൽ വീ&?350.ും ശൈശവത്തിലേക്കു പ്രവേശിക്കുന്ന മനുഷ്യന്, ഈ ആശ്രമങ്ങൾ ഒരു പിള്ളത്തൊട്ടിലായി കരുതാം.. ഒരു വൃദ്ധാശ്രമം അഥവാ ഓൾഡ് ഏജ് ഹോം ഒന്നു സൂക്ഷിച്ചുനോക്കിയാൽ അതിലെ അന്തേവാസികൾ വ്യത്യസ്‌ത ജീവിതരീതികളിൽ കഴിഞ്ഞ പലതരത്തിലുള്ള സംസ്‌കാരമുള്ളവരാണെന്നു കാണാം. അപരിചിതരായ കുട്ടികൾ കൂടിച്ചേരുന്ന നഴ്‌സറിയോ കെ.ജി.ക്ലാസ്സോ ആയി ഈ ആശ്രമങ്ങളെ കണക്കാക്കാം. പഴക്കംകൊ&?350.് ഇവർ സുഹൃത്തുക്കളാകുന്നു. അതുപോലെതന്നെ ഇവിടെയുള്ള അന്തേവാസികളും കാലക്രമേണ ഈടുള്ള സുഹൃദ്‌ബന്ധം സൃഷ്‌ടിക്കുന്നു.
ഏതെല്ലാം വിഭാഗങ്ങളിൽപ്പെട്ടവരാണ് ഈ ജീവിതത്തിലെ സായാഹ്നസദനങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന അന്തിമലരിച്ചെടികളെന്നു നമുക്കു നോക്കാം. ഇവിടെ വയോവൃദ്ധരായ ദ&?304.തികൾക്കോ, ഒറ്റപ്പക്ഷികളായി കഴിഞ്ഞ ബ്രാഹ്‌മചാരികൾക്കോ മാത്രമേ പ്രവേശനമുള്ളു. കുടുംബസമേതം താമസിക്കാനുള്ള സ്‌ഥലമല്ലെന്നറിയാമല്ലോ.
ദാ&?304.ത്യവല്ലരിയിൽ ഒരു പിഞ്ചുകാൽകാണാനുള്ള സൗഭാഗ്യമില്ലാതെ കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ വാർദ്ധക്യദശയെ പ്രാപിച്ചവർക്ക്, ഇനി തങ്ങളുടെ ജീവിതത്തിൽ ആർക്കുവേ&?350.ി ജീവിക്കും, അഥവാ, ആര് തങ്ങളെ വാർദ്ധക്യദശയിൽ സംരക്ഷിക്കുമെന്നുള്ള കാര്യം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നവർക്ക്, ഈ സംരക്ഷണസൗധങ്ങൾ ഒരു പ്രത്യാശാകേന്ദ്രമായി അഭയം നൽകുന്നു.
വളരെ ദുഃഖങ്ങളും ദുരിതങ്ങളും സഹിച്ച് സ്‌നേഹവാത്സല്യങ്ങൾ കോരിച്ചൊരിഞ്ഞ് ഉന്നത വിദ്യാഭ്യാസവും നൽകി മക്കളെ വളർത്തി വലിയവരാക്കി. അവരെല്ലാം ഇന്ന് സാമാന്യം നല്ല നിലയിലാണ്. സാ&?304.ത്തിക ഭദ്രത കൈവരിച്ചവരാണ്. അവർ സ്വദേശത്തോ, പരദേശത്തോ ജോലിചെയ്യുന്നവരായിരിക്കാം. തിരക്കു പിടിച്ച ജീവിതയാത്രയിൽ സ്വന്തം മാതാപിതാക്കളെ പരിരക്ഷിക്കുവാൻ മാത്രം സമയമില്ല. അവരെ കൂടെ പാർപ്പിക്കുവാൻ നിർവാഹമില്ല. പക്ഷേ, അവർക്കുവേ&?350.ി എത്ര വേണമെങ്കിലും പണം ചെലവഴിക്കുവാൻ നല്ല മനസ്സ് ദൈവം കൊടുത്തിട്ടു&?350.്. അവരെ പറഞ്ഞു മനസ്സിലാക്കി എങ്ങനെയെങ്കിലും വൃദ്ധാശ്രമങ്ങളിലെത്തിച്ച് ആത്‌മസംതൃപ്‌തി നേടുന്നു. നിസ്സഹായരായ മാതാപിതാക്കൾക്ക് മനസ്സില്ലാമനസ്സോടെയെങ്കിലും വഴങ്ങേ&?350.ിവരുന്നു.
ഒട്ടേറെ പ്രതീക്ഷകളോടെ നോ&?304.ുനോറ്റും തീർത്ഥയാത്രകൾ ചെയ്‌തും പിറന്നമക്കൾ. ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും നൽകി താഴെവയ്‌ക്കാതെ വളർത്തിയ ഓമനകൾ. അവരെല്ലാം ഇന്ന് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും ജീവിതനിലവാരത്തിലും മികച്ച സ്‌ഥിതിയിലെത്തിയവർ. ഭാര്യയും മക്കളുമൊത്ത് സുഖമായി ജീവിക്കുന്നവർ. പക്ഷേ അവരുടെ പ്രത്യേക തരത്തിലുള്ള ഈ ജീവിതത്തിൽ സ്വാതന്ത്ര്യം കുറയുേ&?304.ാൾ, മാതാപിതാക്കൾ അധികപ്പറ്റായി തോന്നുന്നു, തടസ്സമായി കരുതുന്നു. ഈ പരിതഃസ്‌ഥിതിക്കു പരിഹാരമായി മുന്നിൽ കാണുന്ന വൃദ്ധാശ്രമങ്ങൾ ആശ്വാസം പകരുന്നു. അങ്ങനെ, അവരുടെ ജീവിതം വീടുകളിൽ നിന്നും ഈ ആശ്രമങ്ങളിലേക്കു മാറ്റേ&?350.ിവരുന്നു.
അച്ഛനമ്മമാരെ സ്വന്തം ജീവനു തുല്യം സ്‌നേഹിക്കുന്ന മക്കൾ. എത്രമാത്രം ക്ലേശങ്ങൾ സഹിച്ചാണ് തങ്ങളെ അവർ വളർത്തിയെതെന്ന് പരിപൂർണമായി ബോധമുള്ളവർ. അച്ഛനമ്മമാരും, പെൺമക്കളെ സംബന്ധിച്ചുള്ള ഉത്തവാദിത്വങ്ങളെല്ലാം നിർവഹിച്ചവർ ഇപ്പോൾ, മക്കളുടെ ഭാര്യമാർ, തങ്ങളുടെ ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണാൻ വിമുഖതയും വൈമനസ്യവും പ്രത്യക്ഷമായും ചിലപ്പോൾ പരോക്ഷമായും, കാണിക്കുേ&?304.ാൾ ഭാര്യമാരെ നിയന്ത്രിക്കുവാൻ ധൈര്യമില്ലാതെ അവർ നിസ്സഹായരായിനിൽക്കുന്നു. ചിലപ്പോൾ, കർക്കശക്കാരിയായ അമ്മായിയമ്മ ചമയുേ&?304.ാൾ ഉ&?350.ാകുന്ന സംഘർഷങ്ങളും ചില്ലറയല്ല. അപ്പോൾ മാതാപിതാക്കളും വേണം, ഭാര്യയും വേണം എന്ന ചിന്തയോടെ സ്വതന്ത്രമായ അന്തരീക്ഷം നൽകുന്ന വൃദ്ധസദനങ്ങക്ക് അവരെ മാറ്റാൻ മക്കൾ നിർബന്ധിതരാകുന്നു. സർവദാവാതിൽ തുറന്നിട്ടിരിക്കുന്ന ഈ സദനങ്ങൾ അവരെ സ്വാഗതം ചെയ്യുന്നു.
ദാ&?304.ത്യജീവിതവും അരുമസന്താനങ്ങളും സുഖസംവിധാനങ്ങളുമെല്ലാം ഒരുപാടു സ്വപ്‌നം ക&?350.ു ക&?350.്, ഏറ്റവും നല്ല പങ്കാളിയെ ക&?350.ുപിടിക്കാനുള്ള പ്രയാണത്തിൽ, യൗവനം വിരിച്ച പച്ചപ്പുൽത്തകിടിയിലൂടെ നടക്കുേ&?304.ാൾ, ഗതിമാറിക്കൊ&?350.ിരിക്കുന്ന കാലത്തിന്റെ കാറ്റടിച്ച് തേടിയതു ലഭിക്കാതെ വാർദ്ധക്യത്തിന്റെ സഹ്യസാനുവിലെത്തിച്ചേർന്ന ഒറ്റപ്പക്ഷികളും, ആരും ആശ്രയമില്ലാതെ അവസാനം എത്തിച്ചേരുന്നത് സർവദാ വാതിൽ തുറന്നിട്ടിരിക്കുന്ന ഈ സായാഹ്ന സദനങ്ങളിലാണ്. ഇതിൽപ്പെടാതെ, ദാ&?304.ത്യജീവിതമോ കുടുംബമോ മറ്റുത്തരവാദിത്വങ്ങളോ ഒന്നും താൽപര്യമില്ലാത്തവരും വിരളമല്ല.
ഇതിലൊന്നും ഉൾപ്പെടാതെ, മക്കളും മരുമക്കളും പരിചരിക്കുവാൻ സന്മനസ്സുള്ളവരും എല്ലാ സുഖസൗകര്യങ്ങളും മറ്റുമുള്ള ചിലരു&?350.്. ശബ്‌ദമുഖരിതവും തിരക്കുപിടിച്ചതുമായ ജീവിതത്തിന് സ&?304.ൂർണ വിരാമമിട്ടുകൊ&?350.് ആത്‌മീയകാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊ&?350.് ശേഷിച്ച ജീവിതം ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവർ. നിലവിലുള്ള ഗാർഹികാന്തരീക്ഷത്തിൽ അതിനൊന്നും സൗകര്യമില്ല. മക്കളുടെ ഉത്തരവാദിത്വങ്ങൾ തീർന്നല്ലോ എന്ന് സമാധാനിക്കുേ&?304.ാൾ, പേരക്കുട്ടികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാനുള്ള കെല്‌പില്ല. ഞങ്ങളുടെ മക്കളെ ഞങ്ങൾ ഞങ്ങളുടെ രീതിയിൽ വളർത്തി, ഇനി നിങ്ങൾ നിങ്ങളുടെ മക്കളെ നിങ്ങളുടെ രീതിയിൽ വളർത്തുക എന്ന സന്ദേശം നൽകിക്കൊ&?350.് ഞങ്ങൾക്കും ജീവിതം ആസ്വദിക്കണമെന്ന അഭിലാഷത്തോടെ സ്വയം വാനപ്രസ്‌ഥത്തിന് വഴിയൊരുക്കി വൃദ്ധാശ്രമങ്ങളിൽ വന്നുചേരുന്നവരും വിരളമല്ല.
ആരോഗ്യം എന്നും ആരുടെയും ചൊല്‌പടിക്കു നിന്നുകൊള്ളണമെന്നില്ല. വാർദ്ധക്യമായാൽ ദ&?304.തികളിൽ ഒരാൾ പിരിയുകയോ, ചലനശേഷി നശിക്കുകയോ, മാറാത്ത രോഗം ബാധിച്ച് ശയ്യാവലംബരാവുകയോ ചെയ്‌താലും ഭയപ്പെടാനില്ല. ഇന്ന് അവരെയും പരിചരിക്കുവാൻ നന്നദ്ധമായ സ്‌ഥാപനങ്ങളു&?350.്. പണം മുടക്കുവാൻ കഴിവു&?350.ായിരുന്നാൽ മാത്രം മതി. ഇങ്ങനെ വൃദ്ധാശ്രമങ്ങളിൽ ചേക്കേറുന്ന സമാധാനകാംക്ഷികളായ ഈ വാന&?304.ാടികളെപ്പറ്റിയോ അവർ അവിടെ പാർക്കാൻ എത്തുന്നതിനുള്ള സാഹചര്യങ്ങളെപ്പറ്റിയോ ആരും ചിന്തിച്ച് തലപുണ്ണാക്കാറില്ല. ശേഷിച്ച ജീവിതം ആത്മീയകാര്യങ്ങളിൽ മാത്രം മുഴുകി ജീവിക്കുക എന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം.
ഈ വിധത്തിൽ നടത്തുന്ന വൃദ്ധാശ്രമങ്ങൾക്ക് ഉദാരമതികളായ മനുഷ്യർ പണമായും മറ്റു വസ്‌തുക്കളായും സംഭാവനകൾ നൽകുന്നു. കഴിവുള്ളവർ ഇതു പോലുള്ള നല്ല കാര്യങ്ങൾക്ക് സംഭാവന ചെയ്യേ&?350.താണ്. ചെറുപ്പക്കാർ പ്രത്യേകിച്ചും ഇതിൽ താൽപര്യം കാണിക്കേ&?350.താണ്. പൊന്നോണത്തിന് വിഭവസമൃദ്ധമായവ സദ്യയുണ്ണുേ&?304.ാൾ അകലെ എല്ലാ ബന്ധുക്കളെയും പിരിഞ്ഞ് തനിയെ കഴിയുന്ന വയോവൃദ്ധരുടെ കാര്യം സ്‌മരിക്കുകയും ഒരുപക്ഷേ തങ്ങൾക്കും ഇതു ബാധകമാകുമല്ലോ എന്നു ചിന്തിക്കുകയും ചെയ്യേ&?350.താണ്. ‘ഇന്നത്തെ ബാലൻ നാളത്തെ പൗരൻ, നാളത്തെ പൗരൻ മറ്റെന്നാളത്തെ വൃദ്ധൻ’ എന്നു മറക്കാതിരിക്കുക. പഴുത്തില വീഴുേ&?304.ാൾ ചിരിക്കുന്ന പച്ചിലയായി മാറരുത്.
എന്തായാലും ഇത്തരം പ്രസ്‌ഥാനം വളരെ കാമ്യവും അഭിനന്ദനീയവും തികഞ്ഞ അർപ്പണമനോഭാവം പ്രതീക്ഷിക്കുന്നതുമായ ഒന്നാണ്. എല്ലാം ഉ&?350.ായിട്ടും ഒന്നുമില്ല, എല്ലാവരുമു&?350.ായിട്ടും ആരുമില്ല എന്നു സ്വയം കരുതി വാർദ്ധക്യം ഒരു ശാപമായി കഴിയുന്നവർക്ക് വൃദ്ധാശ്രമങ്ങൾ ശാന്തിനികേതനങ്ങളാണ്. ഇതുപോലെയുള്ള സദനങ്ങൾ ഭാരതത്തിലുടനീളം വരേ&?350. ആവശ്യം വർദ്ധിച്ചിരിക്കുന്നു. ഇത് മനുഷ്യരിൽ സുരക്ഷാബോധം വളർത്തുന്നു.. നിലവിലുള്ള ഭരണകൂടങ്ങളിൽ നിന്നും ഇതിനൊരു പ്രതിവിധി വരുമെന്നു വിചാരിക്കുന്നത് മൗഢ്യമാണ്. ‘സോഷ്യൽ സെക്യൂരിറ്റി’ – ഇതാണ് ഇന്ന് ഏറ്റവും ആവശ്യം. ഇത് മുന്നിൽ ക&?350.ുകൊ&?350.് സാമൂഹ്യസംഘടനകളും മറ്റും ഇനിയും രൂപംകൊള്ളുമെന്നാശിക്കാം. ഒരു ആശ്രമത്തിന്റെയോ മുനിശ്രേഷ്‌ഠന്മാർ പാർത്തിരുന്ന പർണശാലയുടെയോ പവിത്രപൂർണമായും പരിപാലിക്കുന്ന ഈ സദനങ്ങളെയും നമുക്ക് ആശ്രമങ്ങളായിതന്നെ കരുതാം. വെറുതെ കുറെ വൃദ്ധജനങ്ങൾ പാർക്കുന്ന സ്‌ഥലമെന്ന് വിലയിരുത്തുന്നത് ശരിയല്ല. അതുകൊ&?350.ുതന്നയാണ് ഈ സ്‌ഥാപനങ്ങൾക്ക് വൃദ്ധാശ്രമങ്ങൾ (ലേഖകന്റെ ഭാവനയിൽ) എന്ന് നാമകരണം ചെയ്യാൻ കാരണം. യൗവനകാലം മുഴുവൻ പാടി വളർന്ന് വാടി തളർന്ന വാന&?304.ാടികളാണിവർ. ഇനിയും ഈ വൈകിയ സായാഹ്നത്തിലും എല്ലാം മറന്നുപാടാനാഗ്രഹിക്കുന്നവർ.
കടപ്പാട് ഃ ജ്വാല മാസിക
Generated from archived content: essay1_sep25_09.html Author: thodupuzha_k.sanker
Click this button or press Ctrl+G to toggle between Malayalam and English