നുറുങ്ങു കഥ
മകൻ പാഠപുസ്‌തകം നിലത്ത് നന്നായ് നിവർത്തിവച്ച് അക്ഷരങ്ങൾ വായിച്ചു………
അ……….. അമ്മ
ആ………. ആന
അടുക്കളയിൽ നിന്നും ഭാര്യ ഓടിയെത്തി മകനോട് കയർത്തുകൊണ്ട് “നിനക്കീ കുന്ത്രാണ്ടമേ കിട്ടിയള്ളോ….” അവൾ അലമാര വലിച്ചു തുറന്നു ഒരു തടിച്ച പുസ്‌തകം അവന്റെ മുന്നിലേക്കിട്ടുകൊടുത്തുകൊണ്ടു പറഞ്ഞു “നീയീ ഇംഗ്ലീഷ് പഠിച്ചാ മതി………
F…………….Father
E…………..Elephant
പെട്ടെന്ന് മകളൊരു പാട്ടു മൂളി……. ”ആദിയുഷസ്‌സന്ധ്യ പൂത്തതിവിടെ…. ഹാ…. ഹാ…..ഹ…..“ ഞാൻ മനസിൽ മൂളി….
കഥയമമ കഥയമമ കഥകളതി സാദരം
കാകൂൽസ്‌ത ലീലകൾ കേട്ടാൽ മതിവരാ…..
Generated from archived content: story1_april4_11.html Author: thmapi_chenkulam