മൂല്യനിർണ്ണയം

പേരു നഷ്‌ടപ്പെട്ട,

മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളിൽ,

വിശപ്പിന്റെ വിളിയിൽ,

കടുത്ത ജ്വരത്തിൽ

അഴിയുന്ന ചേലകൾ

മിനീരിൽ നനഞ്ഞത്‌….

നനഞ്ഞ നഗ്നതയിൽ

ആസക്തിയുടെ തുഷാരബിന്ദുക്കൾ

പുരണ്ട നോട്ടുകൾ വീണത്‌.

അന്നമായി,

മരുന്നായി,

അക്ഷരങ്ങളായി

വസ്‌ത്രമായി

അവ ഒരിക്കൽ

അവനെ തേടിയെടുത്തും;

അതിൽ പറ്റിപ്പിടിച്ചിരുന്ന

പിറക്കാതെപോയ ഉണ്ണികൾ

അവനെ നോക്കിച്ചിരിക്കും;

ചിരിയിലന്ത്യം വന്ധ്യയായ

വാമഭാഗം സ്വയമെരിയും

അവ യാത്ര തുടരും;

ദുഷിച്ചചോര

പുരളാൻ…..

മൂല്യം നിർണ്ണയിക്കുന്നത്‌

താണ്ടിയ വഴികളും

ഉപയോഗവുമല്ല;

അക്കങ്ങൾ, വെറും

അക്കങ്ങൾ മാത്രം.

Generated from archived content: poem1_mar2_09.html Author: thejasvini

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here