കൽഹൃദയങ്ങൾ

എന്റെ ഹൃദയത്തിൽ

ആഴ്‌ന്ന മഴുവിൽ പടർന്ന

രക്തത്തിൽ നീ എഴുതി

‘മരം ഒരു വരം’.

ചോരവറ്റിയ എന്റെ

ശവത്തിൽ നീ പണിയിച്ച

വാതിലിൽ കൊത്തിവച്ചത്‌

താമരക്കണ്ണനോ സരസ്വതിയോ.

എന്റെ പട്ടടച്ചൂടിൽ വെന്ത

ചോറിൽ നീ വളരും

കൈകൾ ഛേദിച്ച്‌

നീ ‘പിടി’യിട്ട മഴു ഹൃദയങ്ങൾ

കീറിമുറിക്കും

ആ ചോരയിൽ നീ പിന്നെയും

എഴുതിച്ചേർക്കും

‘മരം’ ഒരു വരം.

Generated from archived content: poem1_feb26_09.html Author: thejasvini

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here