അതിര്‍ വരമ്പുകള്‍
അതിനുള്ളില്‍ നില്‍ക്കുന്നവന്‍ ചിരിക്കുമ്പോള്‍
അതില്ലാത്തവന്‍ രണ്ടറ്റം ഒന്നാക്കാനാവാതെ പിടയുന്നു.
നല്‍കുമ്പോള്‍ അതിര്‍വരമ്പുകളെ വെറുത്തിരുന്നവര്‍
ഇന്നതില്ലാത്തവരെ വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നു…
അതിര്‍വരമ്പുകളെ അല്ല …
ബന്ധങ്ങളെ ..
മനുഷ്യരെ..
അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്‌നേഹം പ്രതീക്ഷയോടെ കാത്തിരുന്നപ്പോള്‍
എവിടെ നിന്നാണ് ഇത്ര അധികം അതിരുകള്‍ വന്നത്?
ചോദ്യത്തെ ഒരു ചിരികൊണ്ടോ, അല്ലെങ്കില്‍ അറിയില്ല എന്ന വാക്കുകൊണ്ടോ മൂടുവാന്‍ നോക്കുമ്പോള്‍
ഉള്ളില്‍ കൊള്ളുന്ന കൂര്‍ത്ത പാറക്കഷ്ണങ്ങള്‍ വാരിയെല്ലിനെ ഭേദിച്ച് ഹൃദയ
ധമനിയെ മുറിച്ചു.
ഇപ്പോള്‍ ഇതാ…..ചോര അതിര്‍വരമ്പുകള്‍ ഇല്ലാതെ ഒഴുകുന്നു.
സീതാഫല്‍മന്ദിയും കാചെഗുടയും താര്‍നകയും കടന്നു പതിനഞ്ചു മിനിറ്റില്‍
റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച ഓട്ടോക്കാരന്‍
ഏതു അതിര്‍വരമ്പുകളെ മറികടക്കുവനാണ് ജീവന്‍ പണയം വെച്ചോടിച്ചത്?
പതിമൂന്നു വയസ്സുകാരി പെണ്ണിന്റെ മുലപ്പാല്‍ നുകര്‍ന്ന രണ്ടുവയസ്സുള്ള ഇളയ
കുട്ടിയും അതില്‍ അസൂയ പൂണ്ട നാലുവയസ്സുകാരി ചേച്ചിയും
ഒരിക്കലും മറികടക്കാനാവാത്ത അതിരുകളുടെ ഇരകളല്ലേ?
സംഭാഷണങ്ങള്‍ അനാഥമായി ചെവിയില്‍ അലയടിക്കുമ്പോള്‍ ഉള്ളിലെ ചോരയുടെ ഒഴുക്ക്
വേഗത്തില്‍ ആകുന്നത് എന്തേ ?
കേള്‍ക്കുവാന്‍ മാത്രമായി ഉതിര്‍ത്ത ശബ്ദം ഉത്തരമില്ലാതെ തിരികെ വരുന്നത് എന്തേ?
ഇത്ര വേഗം അതിര്‍ വരമ്പുകള്‍ നമ്മളെയും അകറ്റിയോ?
നാമും ഇന്ന് അന്യരായോ?
രാത്രിയുടെ തണുപ്പില്‍ മുഖത്തടിച്ച കാറ്റിന്റെ മാദകത്വം നുകര്‍ന്ന്,
കുമളി ചുരം കയറുന്നത് തടഞ്ഞ അതിര്‍വരമ്പിന്നെവിടെ?
അതിരുകള്‍ തിരിച്ചവര്‍ നോക്കി ചിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.
ഉത്തരമില്ലാത്തവന്റെ നിസ്സഹായതയില്‍ നോക്കിയുള്ള ഈ കൊലച്ചിരി ഒരിക്കല്‍ ഞാനും
ചിരിക്കും.
അതിര്‍വരമ്പുകളെ ഞാനും നിര്‍മ്മിക്കും.
അന്നെന്നോട് സമരസപ്പെടുവാന്‍ വരരുത്.
അന്നീമണ്ണില്‍ ഞാന്‍ നിങ്ങളുടെ ചോര വീഴ്ത്തും.
അതിര്‍വരമ്പുകളെ …
നിങ്ങളെ ഞാന്‍ അന്ന് കൊല്ലും.
ഇന്നൊഴുകി മണ്ണില്‍ അലിയുന്ന ചോരയ്ക്ക് അന്ന് ഞാന്‍ പകരം വീട്ടും.
ഇന്നോഴുകി അകലുന്ന കണ്ണുനീര്‍ എന്നത്തേയ്ക്കുമായി ഞാന്‍ വറ്റിക്കും.
ഇനിയോഴുക്കുവാന്‍ എന്നില്‍ രക്തവും വെള്ളവുമില്ല.
ഇനി നല്കുവാന്‍ എന്റെ അസ്ഥികളില്‍ മാംസവും ഇല്ല.
അതിര്‍വരമ്പുകളെ…
നിങ്ങള്‍ എന്നെ കൊന്നു.
നിങ്ങളെ ഞാനും കൊല്ലും. അതിര്‍ വരമ്പുകള്‍

നിങ്ങളെ ഞാനും കൊല്ലും. അതിരുകള്‍ തിരിച്ചവര്‍ നോക്കി ചിരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.
ഉത്തരമില്ലാത്തവന്റെ നിസ്സഹായതയില്‍ നോക്കിയുള്ള ഈ കൊലച്ചിരി ഒരിക്കല്‍ ഞാനും
ചിരിക്കും.
അതിര്‍വരമ്പുകളെ ഞാനും നിര്‍മ്മിക്കും.
അന്നെന്നോട് സമരസപ്പെടുവാന്‍ വരരുത്.
അന്നീമണ്ണില്‍ ഞാന്‍ നിങ്ങളുടെ ചോര വീഴ്ത്തും.
അതിര്‍വരമ്പുകളെ …
നിങ്ങളെ ഞാന്‍ അന്ന് കൊല്ലും.
ഇന്നൊഴുകി മണ്ണില്‍ അലിയുന്ന ചോരയ്ക്ക് അന്ന് ഞാന്‍ പകരം വീട്ടും.
ഇന്നോഴുകി അകലുന്ന കണ്ണുനീര്‍ എന്നത്തേയ്ക്കുമായി ഞാന്‍ വറ്റിക്കും.
ഇനിയോഴുക്കുവാന്‍ എന്നില്‍ രക്തവും വെള്ളവുമില്ല.
ഇനി നല്കുവാന്‍ എന്റെ അസ്ഥികളില്‍ മാംസവും ഇല്ല.
അതിര്‍വരമ്പുകളെ…
നിങ്ങള്‍ എന്നെ കൊന്നു.
നിങ്ങളെ ഞാനും കൊല്ലും.
Generated from archived content: poem3_july9_14.html Author: tharun_kurian_alex