ഒരിടം

തിരഞ്ഞുവന്ന ഒരിടം

വീണ്ടെടുക്കാനാവാത്ത വിധം

ഒലിച്ചുപോയി

ഈ രാത്രിയിൽ

എല്ലാ നിലവിളികളെയും

പൊത്തിപ്പിടിച്ച്‌

തിരിച്ചു നടക്കണം

പകൽദൂരത്തിനപ്പുറം

വേറൊരിടമുണ്ടാകും

പ്രളയകാലം കാത്ത്‌

ഒലിച്ചിറങ്ങാൻ

അതിനു മുമ്പേ

അവിടം പറ്റണം

അതുവരെ,

ഇടം കണ്ടെത്തിയവർ

വരണ്ട മൺമീതെ

ദാഹിച്ചിരിക്കുന്നുവെന്നത്‌

ഓർക്കാതിരിക്കണം

Generated from archived content: poem2_may16_07.html Author: thanesh_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here