ജാരദുഃഖം

വാക്കു മുറിഞ്ഞുപോയ രാത്രിയിൽ

നമ്മളാരോ വലിച്ചെറിഞ്ഞ

എച്ചിൽപ്പൊതികളായി തീരുമ്പോൾ

പൂർവപ്രണയവും ഭ്രാന്തരതിയും

ഞരമ്പു മുറിച്ചൊഴുക്കുന്ന

ആസക്ത രക്തവും

അവസാന സ്വപ്‌നത്തിന്റെ ആദ്യഞ്ഞരക്കവും

ഒരു തെരുവുതെണ്ടിയുടെ

തൊണ്ടയിൽ കുരുങ്ങുന്നു

വെറുക്കപ്പെട്ട നിമിഷങ്ങളിൽ

പരസ്‌പരം പകർന്ന ഉമിനിരിൽ നിന്നും

നിശബ്‌ദം

ഒരു പടയൊരുക്കം തുടങ്ങുന്നു

എല്ലാ തെരുവുകളും

ഉറങ്ങാതിരിക്കുന്നതിനാൽ

ഒരു കുളമ്പടിയൊച്ചപോലും

കേൾപ്പിക്കാനാവാതെ

എങ്ങിനെ പ്രണയിക്കാൻ !

Generated from archived content: poem2_dec28_10.html Author: thanesh_thampi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here