മിഴിയുടെ
പോളയില്‍ തൂങ്ങിയ
സങ്കടത്തുമ്പികള്‍
എന്റെ വിലാപത്തിന്
താളം പകരുന്നു
എന്റെ കരളില്‍ കുരുങ്ങിയ
ചൂണ്ടയുടെ വെള്ള നൂല്‍ പിടിച്ചു
നീ പുഞ്ചിരി പൊഴിക്കുന്നു
തുറന്നിട്ടയെന്റെ പുസ്തകത്തിനുള്ളിലെ
മയില്‍ പീലിയും
മയില്‍പ്പീലിക്കുഞ്ഞുങ്ങളും പറന്നു പോയി
Generated from archived content: poem1_nov23_12.html Author: thambi_chengulam