ലോകം കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും പ്രഗദ്‌ഭനായ ഡിറ്റക്‌ടീവ് കഥാപാത്രമായ ഷെർലക്ക് ഹോംസും, അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ഡോക്‌ടർ വാട്‌സനും കൂടി ഒരു ക്യാമ്പിംഗ് പര്യടനത്തിലായിരുന്നു. ഒരു രാത്രി അവർ വിജനമായ ഒരു മൈതാനത്ത് ടെന്റടിച്ച് ഉറങ്ങുന്നതിനിടയിൽ പെട്ടെന്ന് ഹോംസ് ഉണർന്നു. അദ്ദേഹം കൂട്ടുകാരനെ നോക്കി. വാട്‌സൻ നല്ല ഉറക്കത്തിലാണ്. ഹോംസ് കൂട്ടുകാരനെ വിളിച്ചുണർത്തി ചോദിച്ചു.
ആകാശത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ നക്ഷത്രങ്ങൾ കണ്ടിട്ട് ഡോക്‌ടർക്ക് എന്താണ് തോന്നുന്നത്?
ഡോക്‌ടർ വാട്‌സൻ അല്‌പനേരം ഗൗരവമായി ആലോചിച്ചതിനുശേഷം പറഞ്ഞു.
നമ്മുടെ സൗരയൂഥത്തിനുമപ്പുറത്ത് കോടാനുകോടി നക്ഷത്രങ്ങളുണ്ടെന്നും അവയിൽ മിക്കതിനും നമ്മുടെ സൂര്യനെപ്പോലെ അനേകം ഗ്രഹങ്ങൾ ചേർന്ന വലയങ്ങളുണ്ടെന്നും സ്വാഭാവികമായി അവയിൽ ഏതെങ്കിലും ഗ്രഹത്തിൽ നമ്മെപ്പോലെ മനുഷ്യജീവികൾ ഉണ്ടായിരിക്കാമെന്നും ആണ് എനിക്കു തോന്നുന്നത്.
ഷെർലക്ക് ഹോംസ് പറഞ്ഞു.
എന്റെ പ്രിയപ്പെട്ട വാട്‌സൻ! എനിക്കു തോന്നുന്നത് നമ്മുടെ ടെന്റ് ആരോ മോഷ്‌ടിച്ചു കൊണ്ടുപോയി എന്നതാണ്.
(എഴുപത് രാജ്യങ്ങളിൽനിന്ന് ഇന്റർനെറ്റിലൂടെ പതിനായിരം ഹിറ്റുകൾ ലഭിച്ചതിൽ 47% വോട്ടു കിട്ടി ഏറ്റവും മികച്ച തമാശക്കഥയായി ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ് തെരഞ്ഞെടുത്തത്.)
Generated from archived content: thamasakadha.html