ശുഭാപ്‌തി വിശ്വാസം

നിന്റെ മനസ്സിലിപ്പോൾ യുദ്ധമുണ്ട്‌

സ്വപ്‌നം നഷ്‌ടപ്പെടുത്തണമോ; വേണ്ടയോ

എന്ന സ്വത്വയുദ്ധം…

വിവേകം

ഒരു ബോധമാണ്‌

ഉപബോധമുൾക്കൊളളുന്ന പൂർണതയാണ്‌.

അല്ല,

നീയിതെവിടെയാണ്‌?

സ്വപ്‌നലോകത്തെ

എന്റെയിഷ്‌ടക്കാരിൽ

നിന്റെ സ്ഥാനം;

ലഹരിയാണ്‌

സ്‌നേഹത്തിന്റെ

പരിസമാപ്‌തി

നിന്നോളം; എന്നോളം

എന്നേ

അലിഞ്ഞുചേർന്നിരിക്കുന്നു

ശുഭാപ്‌തി വിശ്വാസമുളള പരിസമാപ്‌തിയെ

നിനക്കും

എന്നെപ്പേലെയിഷ്‌ടപ്പെട്ടുകൂടേ…?

* * *

സ്വപ്‌നത്തിൽ അവൾ വരുന്നു

ഞാൻ വരുന്നു

വീണ്ടും ഓർമകളിൽ ഞങ്ങൾ പ്രയാണം

ഇലകൊഴിഞ്ഞ മരം കരയുന്നതവൾ

കാണുന്നേയില്ല

ഇനിയും വരും; അവൾ വരും

രാത്രിയും; രാവും; നട്ടുച്ചയും

എന്റെയുളളിലും പുഴയുണ്ട്‌

എന്നോളം താണ്ടിയാൽ അവളുണ്ട്‌

ആത്മകുടീരമുണ്ട്‌

വഴിവരെ പോകാൻ കാലൊച്ചയും

നോക്കെത്താ കാഴ്‌ചയ്‌ക്ക്‌ നേരവും

ഇനി യാത്ര

ഈ തീരമേല്‌പിച്ച; പൗരാണികക്കാഴ്‌ച

ഞാനായ്‌…

ഹൃദയമായ്‌…

വീണ്ടും; വിട!

Generated from archived content: poem1_feb5.html Author: thahajamal_paipad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English