ജോയിച്ചൻ പുതുക്കുളത്തെ ഫോമ ആദരിച്ചു

അമേരിക്കയിലെ പ്രമുഖ മലയാള പത്രപ്രവർത്തകനും സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യപ്രവർത്തകനുമായ ജോയിച്ചൻ പുതുക്കുളത്തെ ഫെഡറേഷൻ ഓഫ്‌ മലയാളി അസ്സോസിയേഷൻസ്‌ ഓഫ്‌ അമേരിക്കാസിന്റെ (ഫോമ), ഹൂസ്‌റ്റണിൽ നടന്ന പ്രഥമ കൺവൻഷൻ ആദരിച്ചു. പ്രൗഢഗംഭീരമായ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ പൊന്നാട അണിയിച്ചു. സത്യസന്ധമായും നിർഭയമായും വാർത്ത എഴുതുന്ന ജോയിച്ചൻ പുതുക്കുളം അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക്‌ മാതൃകയാണെന്ന്‌ ആശംസ നേർന്ന ഫോമ പ്രസിഡന്റ്‌ ശശിധരൻനായർ പറഞ്ഞു. ഫോമ കൺവൻഷൻ വിജയിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക്‌ വലുതാണെന്നും പ്രസിഡന്റ്‌ വ്യക്തമാക്കി. ഭാരത സർക്കാരിന്റെ പത്‌മശ്രീ ലഭിച്ച അനുഭൂതിയോടെയാണ്‌ ഇത്‌ സ്വീകരിക്കുന്നതെന്ന്‌ മറുപടി പ്രസംഗത്തിൽ ജോയിച്ചൻ പറഞ്ഞു.

Generated from archived content: news1_july11_08.html Author: t_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here