നിഴലുകളില്ലാത്തവർ

ഏത്‌ വർഷ മേഘങ്ങളുടെ

ജലബിന്ദുവിൽ നിന്നാണ്‌

നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ

ഗസലുകൾ ഉറവെടുക്കുന്നത്‌

ഏത്‌ അഗ്‌നിപൂത്ത തെരുവിന്റെ

പ്രലോഭനങ്ങളിൽ നിന്നാണ്‌

നീ നിന്റെ വിശുദ്ധ സങ്കീർത്തനങ്ങളുടെ

കുമ്പസാരങ്ങൾ ഞങ്ങൾക്ക്‌ തന്നത്‌

ഏത്‌ കനലിൽ തീർത്ത എഴുത്താണി

കൊണ്ടാണ്‌ നീ പുതിയ ദുരൂഹതകളുടെ

ഭൂപടങ്ങൾ ഞങ്ങൾക്ക്‌ മുന്നിൽ നിവർത്തിയിട്ടത്‌

ഏത്‌ മഴത്തെരുവിന്റെ കോണിലേക്കാണ്‌

നീ നിന്റെ നനഞ്ഞ സ്വപ്‌നങ്ങളോടെ നടന്നുപോകുന്നത്‌

ഏത്‌ നഗരനദിയുടെ ലഹരിതുളുമ്പുന്ന

ശബ്‌ദഘോഷങ്ങളിലേക്കാണ്‌ നിന്റെയീ മുടങ്ങാത്ത യാത്ര.

ജീവിതം, നിനക്ക്‌ തെരുവിന്റെ സ്വാതന്ത്ര്യം

കവിത, നിന്റെ തൃഷ്‌ണകളുടെ പടംപൊഴിക്കൽ

കാലം, നിനക്ക്‌ നിഴലും നിമിഷവുമില്ലാത്ത ഘടികാരം

മദ്യം നിനക്ക്‌ താപമാപിനിയിലെ മെർക്കുറി.

നീ വെയിൽ തിന്നുവാൻ കൊതിക്കുന്ന പക്ഷി

ഫലത്തിനരികെ ജഡമായി മാറിയ പച്ചതത്ത.

Generated from archived content: poem_mar1.html Author: t_sanjaynathilappikulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമത്സ്യം
Next articleഭൂതബാധ
തൂലികാനാമം - ടി. സഞ്ഞ്‌ജയ്‌നാഥ്‌ ഇലിപ്പക്കുളം. വിദ്യാഭ്യാസയോഗ്യത ഃ ധനതത്വശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. പ്രയാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗസ്‌റ്റ്‌ ലക്‌ചററായി പ്രവർത്തിക്കുന്നു. ചെറുകഥയ്‌ക്ക്‌ സമന്വയം സാഹിത്യ അവാർഡ്‌, മലയാള മനോരമയുടെ കഥാ അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. വിലാസം ടി. സഞ്ഞ്‌ജയ്‌നാഥ്‌, കിപ്പളളിവിളയിൽ, ഇലിപ്പക്കുളം പി.ഒ., പളളിക്കൽ (വഴി), പിൻ - 690 503., ആലപ്പുഴ. ടി. സഞ്ജയ്‌നാഥ്‌ ഇലിപ്പക്കുളം, ആർ.വി.എസ്‌.എം. എച്ച്‌.എസ്‌.എസ്‌. പ്രയാർ, പ്രയാർ പി.ഒ. ഓച്ചിറ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here