പ്രേയസിക്ക്‌

സ്വർഗ്ഗീയാരാമങ്ങൾ

സ്വപ്‌നത്തിലെപ്പോഴും

എന്നിൽ നിറയുന്നു നീ

എപ്പോഴുമെപ്പോഴും

സ്നേഹത്തിൻ സുഗന്ധവും

രാഗത്തിന്റെ സൗരഭ്യവും

വർഷിക്കുന്നതെൻ മനം

ഹർഷപുളകിതയായ്‌

നിൻരൂപം തെളിയുമ്പോൾ

ഹൃദയം തുടിക്കുന്നു

നിന്നസാന്നിദ്ധ്യത്തിലോ

ദുഃഖമാകുന്നുളളിൽ.

നിശതന്നസ്‌തിത്വത്തിന്‌

നിശാഗന്ധി സാക്ഷ്യമാകുന്നു

കാലം സാക്ഷി നിൽക്കട്ടെ

ലോലമാമീ പ്രണയത്തിനും.

Generated from archived content: preyasi.html Author: t_haroonrasheed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമേഡ്‌ഇൻ ഇന്ത്യ
Next articleപരിചാരിക പറഞ്ഞത്‌
ഖലീൽ ജിബ്രാന്റെ നാലു ഗ്രന്ഥങ്ങളും ആന്റൺ ചെക്കോവിന്റെ ഒരു ബാലസാഹിത്യവും മലയാളത്തിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്‌. സമാന്തര പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്‌. വിലാസം വി.കെ. പടി, മാമ്പൂരം പി.ഒ. തിരൂരങ്ങാടി വഴി, മലപ്പുറം. പിൻ ഃ 676306 Address: Post Code: 676306

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English