തറവാട് പറമ്പു
വീതം വെച്ചപ്പോളെനിക്കു കിട്ടിയതു
പടിഞ്ഞാറെ തൊടിയിലൊരഞ്ചു
സെന്റും അതിലൊരാഞ്ഞിലിയുമായിരുന്നു.
ജീവിതം
പാതി നടന്നു തീര്‍ത്തപ്പോള്‍
വടകവീടൊന്നൊഴിഞ്ഞു മാറാമിനി
ഒരു ചെറിയ വീട് ,അല്ല
തല ചായ്ക്കാനൊരു കൂടു
എന്റെ സ്വപ്നങ്ങള്‍ക്ക്
നിറം വെക്കയായിരുന്നുവപ്പോള്‍
ആയിരം തേജസ്സുള്ള സൂര്യനെ
വന്ദിച്ചു, ഞാനൊരു
നാളാഞ്ഞിലി വെട്ടുവാനായി പോയി
കടയ്ക്കലാദ്യത്തെ മഴു വീഴുമ്പോള്‍
തന്നെ യമ്മക്കിളി വന്നു പറഞ്ഞു
മകനെ …
യിതെന്റെ കൂടാണു,വീടാണ്
പറക്കമുറ്റാത്തയീ കുഞ്ഞുങ്ങളെയും
കൊണ്ടെവിടെ പോകാനാണു ഞാന്‍
നിന്നെപോലെ യെനിക്കുമിതു
താവഴിയായി കിട്ടിയതാണെന്നതു
നീയുമോര്‍ക്കണം ….?
നാളെയിതെന്മക്കള്‍ ക്കോരോരൊ ശിഖര
ങ്ങളായി പകുത്തു കൊടുക്കേണ്ടതുമാണിതു
അടുക്കളയില്‍
കലങ്ങിയ കണ്ണുകളുമായി
എന്നമ്മ ഓര്‍മ്മയായെന്‍ മുന്നിലെത്തി
പുന്നെല്ലിന്റെ ആ മണമെന്നോടു പറഞ്ഞു
മകനെ നിനക്ക് വാടക വീട് മതിയെക്കാലവും
എന്തിനാ വെറുതെയൊരമ്മയുടെ
ശാപേമറ്റുവാങ്ങുന്നു നീയ് ..
വേണ്ട വെറുതെ, ഒരു ശാപമീ
തലയില്‍ കയറ്റീടെണ്ട,
വാടകവീട് തന്നെ മതി
യെന്നുമെക്കാലവുമെന്നു ഞാനും..
Generated from archived content: poem3_oct3_11.html Author: t_c_v_satheesan