മണ്ണാങ്കട്ട
കരിയിലയോട്
നീ സുന്ദരിയാണ്
നിന്റെ കറുപ്പിന് ഏഴഴകാണ്
കരിയില ചിരിച്ചു
വളക്കൂറുള്ള യീ മണ്ണില്‍
ഞാന്‍ പ്രണയത്തിന്റെ
വിത്തു വിതച്ചോട്ടേ
കരിയില വീണ്ടും ചിരിച്ചു
പ്രണയം കത്തുന്ന സൂര്യനാണ്
ഇരുളുകളില്ലാത്ത
പകലുകള്‍ തരുന്ന സൂര്യന്
പ്രണയം ഭൂമിയാണ്
വിത്തുകള്‍
ചെടികളാക്കുന്ന
മരങ്ങളാക്കുന്ന ഭൂമി
പ്രണയം ആകാശമാണ്
നക്ഷത്രങ്ങളെ
ഒളിപ്പിച്ചുവെച്ച ആകാശം
കടലാണു പ്രണയം
ഒരിക്കലും വറ്റാത്ത ആഴക്കടല്‍
നമുക്കു പ്രണയിക്കാം
ജീവിച്ചു തീരുന്നതു വരെ
കരിയില ചിരിച്ചു
പ്രണയം .. മണ്ണാങ്കട്ട .
നീയിതു തന്നെയായിരിക്കില്ലേ
എന്റെ ചേച്ചിയോടും പറഞ്ഞത്.
Generated from archived content: poem1_dec23_11.html Author: t_c_v_satheesan