ഏറെ പഴകിയൊരോർമ
രാത്രി വന്നു സ്വപ്‌നത്തിൽ
അടുത്തു കണ്ടു മറന്നാലും
മായാത്തൊരു വാല്‌സല്യത്തെ
കണ്ടു കൊതി തീരും വരെ
അറിഞ്ഞതേയില്ല സ്വപ്‌നമായിരുന്നെന്ന്
ജാഗ്രത്തിന് ഭൂമികയിൽ
കിതച്ചെത്തുന്നു തീവണ്ടി;
അടർന്നു തീരുന്നു ദേഹപ്പുറ്റുകൾ
അടിഞ്ഞു കേറെ ഒന്നിളകി
നീങ്ങി ഊർജ്ജമാർജ്ജിച്ച്
കുതികുതിച്ചോടുന്നു തീവണ്ടി
നഗരനിരത്തിൽ നിഴലും
താഴാതെ വഴി
കാണാതറിഞ്ഞും
പിന്നെയും ദേഹപ്പുറ്റുകൾ
ഒഴുകും തിരക്കിൽ
മേവുമ്പോൾ ബാക്കിയാകുന്നു
മനസിലിപ്പോഴും
രാത്രിയിലെ സ്വപ്‌നവാല്‌സല്യം.
Generated from archived content: poem2_aug7_09.html Author: t.a.sasi