ഏതൊരനുസരണക്കാരനും
ഒരിക്കലെങ്കിലും
കയറു പൊട്ടിക്കും.
കടൽ എത്ര കാലം
മൽസ്യങ്ങൾക്കു
വേണ്ടി തണുത്തു കിടക്കും.
ചുടുവെള്ളത്തിൽ ഒന്നു മേൽ
കഴുകാൻ കടലും
കൊതിക്കില്ലെ.
പ്രളയത്തിലും ചിരിച്ചോടും
മത്സ്യങ്ങളെ നിങ്ങൾ
എന്തു ചെയ്യും അപ്പോൾ.
Generated from archived content: poem2_apr12_10.html Author: t.a.sasi
Click this button or press Ctrl+G to toggle between Malayalam and English