നമ്മൾ ചേർന്നൊരു
നദിയായ് തീരില്ല!
തണുപ്പിൻ കരയിൽ
ആർക്കില്ല പുല്ലുകൾ
പാദങ്ങളറ്റ ഞാൻ
അതിലൂടെ നടക്കുമ്പോൾ,
ഉടയുന്നതെങ്ങിനെ
പളുങ്കിൻ തരികൾ.
നിന്റെ കണ്ണുനീർ
കാണുമ്പോഴും
വിറവാർന്ന ചുണ്ടിനെ
നീ വിരൽ തൊട്ടു
മറയ്‌ക്കുമ്പോഴും; ഇല്ലല്ലൊ
നിന്നെ മൊത്തം
മറയ്‌ക്കുന്ന വിരലുകൾ
എന്നോർത്തു ചിരി-
ക്കുന്നതെങ്ങിനെ
കരങ്ങളറ്റ ഞാൻ
കൊട്ടിച്ചിരിക്കുന്നതെങ്ങിനെ.
Generated from archived content: poem1_feb20_09.html Author: t.a.sasi
Click this button or press Ctrl+G to toggle between Malayalam and English